24.9 C
Kottayam
Saturday, June 6, 2026

പാറക്കെട്ടിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവ്  തിരയടിയേറ്റ് കടലിൽ വീണ് മരിച്ചു

Must read

തിരുവനന്തപുരം: ആഴിമലത്തീരത്തെ പാറക്കെട്ടിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവ്  തിരയടിയേറ്റ് കടലിൽ വീണ് മരിച്ചു. പുനലൂർ ഇളമ്പൽ ആരംപുന്ന ജ്യോതിഷ് ഭവനിൽ സുകുമാരന്റെയും ഗീതയുടെയും മകനായ എസ് ജ്യോതിഷ് (24) ആണ് മരിച്ചത്.  ഇന്നലെ വൈകിട്ട് 3.45- ഓടെയായിരുന്നു അപകടം. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനം കഴിഞ്ഞ്  ആഴിമലശിവ ക്ഷേത്രത്തിൽ എത്തിയ തീർത്ഥാടക സംഘത്തിലെ അഗമായിരുന്നു ജ്യോതിഷ്.

ക്ഷേത്ര ദർശനം നടത്തിയശേഷം കടൽ കാണുന്നതിനിടെ താഴത്തെ പാറക്കെട്ടുകളിലെത്തി സെൽഫിയെടുക്കുമ്പോൾ ജ്യോതിഷ് നിന്നിരുന്ന പാറക്കെട്ടിലേക്ക് ആഞ്ഞടിച്ച തിരയടിയിൽ കടലിൽ വഴുതി വീണ് കാണാതാവുകയായിരുന്നു. അതേസമയം, തിരയിൽപ്പെട്ട മറ്റുനാല് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. സുഹൃത്തുക്കളായ വിനീത്, അഭിലാഷ്, സുമേഷ്, ഉണ്ണി എന്നിവരോടൊപ്പമാണ് ജ്യോതിഷ് പാറയിൽ കയറിയത്. കനത്ത മഴയായതിനാൽ പ്രക്ഷ്ബുധമായിരുന്നു കടൽ. കൂറ്റൻ തിരകൾ അടിച്ചിരുന്നതിനാൽ സന്ദർശകർക്ക് കർശന നിർദേശമുണ്ടയാരുന്നു. 

സംഭവം കണ്ട സുഹ്യത്തുകളും ഒപ്പമെത്തിയ സ്ത്രീകളും നിലവിളിച്ചതോടെയാണ് ലൈഫ് ഗാർഡുൾപ്പെട്ടവർ സംഭവമറിഞ്ഞത്. ഉടൻ തന്നെ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചു. എസ്.എച്ച്.ഒ എച്ച്. അനിൽകുമാർ, എസ്.ഐ ജി.എസ്. പദ്മകുമാർ എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ അജിത്, സി.പി.ഒ പ്രസൂൺ, കോസ്റ്റൽ വാർഡൻമാരായ സുനീറ്റ്, സിൽവർസ്റ്റർ, സാദിഖ് എന്നിവർ സ്ഥലത്തെത്തി.

പട്രോളിങ് ബോട്ടുപയോഗിച്ച് തീരത്തോട് ചേർന്ന് നടത്തിയ തിരച്ചിലിൽ അടിമലത്തുറ ഫാത്തിമാത പള്ളിക്ക് സമീപത്തെ കടലിൽ നിന്ന് യുവാവിനെ കണ്ടെത്തി ബോട്ടിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കൽകോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി. പുനലൂരിലെ സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫി പഠിക്കുകയായിരുന്നു ജ്യോതിഷ്. സഹോദരി ജ്യോതി. കോസ്റ്റൽ പൊലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week