25.5 C
Kottayam
Monday, September 30, 2024

വ്യാജ വാർത്ത’: ഏഷ്യാനെറ്റിനെതിരെ 1 കോടി രൂപയുടെ മാനനഷ്ട കേസ് നല്‍കി സിപിഎം

Must read

കണ്ണൂർ:സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പയ്യന്നൂരിലെ സി പി എം നേതൃത്വത്തിനെതിരായി വരുന്ന വാർത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്ന് പയ്യന്നൂർ എം എല്‍ എ ടി ഐ മധുസൂധനന്‍. പയ്യന്നൂരിലെ പാർട്ടിക്കെതിരെയും വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയും ചില മാധ്യമങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത അപകീർത്തികരമായ വ്യാജ വാർത്തകൾ മൂലമുണ്ടായ മാനഹാനിയിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചതായും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണരൂപം ഇങ്ങനെ..

തുടർച്ചയായി കുറെ ദിവസങ്ങളായി പയ്യന്നൂരിലെ പാർട്ടിക്കെതിരെയും വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയും ചില മാധ്യമങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമ നടപടികൾ ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത അപകീർത്തികരമായ വ്യാജ വാർത്തകൾ മൂലമുണ്ടായ മാനഹാനിയിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് ഡയറക്ടർ, ചീഫ് കോ-ഓർഡിനേറ്റിംഗ് എഡിറ്റർ സിന്ധു സൂര്യകുമാർ , പി ജി സുരേഷ് കുമാർ , സീനിയർ റിപ്പോർട്ടർ ഷാജഹാൻ, റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ് എന്നിവർക്കാണ് പ്രശസ്ത അഭിഭാഷകൻ അഡ്വ: കെ വിജയകുമാർ മുഖേന വക്കീൽ നോട്ടീസ് അയച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് 30.04.2022 നും 02.05.2022 നും പ്രഭാത പരിപാടിയായ ‘നമസ്തേ കേരള’ത്തിലും പിന്നീട് 07.05.2022ന് വാർത്താധിഷ്ഠിത പരിപാടിയായ കവർ സ്റ്റോറിയിലും വ്യക്തിപരമായി അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന വസ്തുതാ വിരുദ്ധമായ വിവരങ്ങൾ സംപ്രേഷണം ചെയ്തതിനെ തുടർന്നുണ്ടായ മാനഹാനിയിൽ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം ഏറ്റവും പ്രധാനപ്പെട്ട സമയത്ത് ചാനലിൽ മുമ്പ് സംപ്രേഷണം ചെയ്ത വാർത്തകൾ അടിസ്ഥാനരഹിതവും കളവുമാണെന്ന് മൂന്ന് ദിവസങ്ങളിലായി പ്രേക്ഷകരെ അറിയിക്കുക., നോട്ടീസിൽ പരാമർശിച്ച വാർത്തകൾ കളവായി പ്രസിദ്ധീകരിച്ചതാണ് എന്നും അതിൽ നിർവ്യാജം ഖേദിക്കുന്നു എന്നും രേഖാമൂലം അറിയിക്കുക. മാനഹാനിക്ക് നഷ്ടപരിഹാരമായി 1 കോടി രൂപ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വക്കീൽ നോട്ടീസെന്നും സി പി എം നേതാവും സ്ഥലം എം എല്‍ എയുമായ മധുസൂദനന്‍ അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

Popular this week