31.3 C
Kottayam
Saturday, September 28, 2024

കോഴിക്കോട്ടേക്ക്‌ ‘ഒരു മാസം 16,000 രൂപ യാത്രാ ചിലവ്’;കെ റെയിലില്‍ ജോ ജോസഫിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് വക്താവ്

Must read

കൊച്ചി: കെ-റെയില്‍ പദ്ധതിയെ കുറിച്ചുള്ള തൃക്കാക്കര എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫിന്റെ പ്രതികരണത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവ് എഎ മുഹമ്മദ് ഹാഷിം. തന്റെ പരിചയത്തിലുള്ള കോഴിക്കോട് ജോലിയുള്ള എറണാകുളം സ്വദേശിനി ദൂരം കൂടിയതിനാല്‍ അവധിയെടുത്തിരിക്കുകയാണെന്നും കെ റെയില്‍ വന്നാല്‍ അവര്‍ക്ക് സുഖമായി പോയി വരാമെന്നുമുള്ള ജോ ജോസഫിന്റെ വാക്കുകള്‍ക്കെതിരെയാണ് ഹിഷാം രംഗത്തെത്തിയത്.

കെ- റെയില്‍ വഴി കോഴിക്കോട് മുതല്‍ എറണാകുളം വരെയുള്ള ചിലവ് പ്രതിപാദിച്ചാണ് മറുപടി. എറണാകുളത്തുള്ള കോഴിക്കോട് ജില്ലയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥക്ക് ഒരു മാസം ഏറ്റവും കുറവ് 16,000 രൂപ യാത്രാ ചെലവ് മാത്രം വരുമെന്നും കെ – റെയില്‍ സാധാരണക്കാര്‍ക്കോ ഇടത്തരക്കാര്‍ക്കോ ഉള്ളതല്ല മറിച്ച് സമ്പന്നര്‍ക്ക് വേണ്ടി മാത്രമുള്ളതാന്നെന്ന് ഈ കണക്കിലൂടെ വ്യക്തമാണെന്നും ഹിഷാം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

തൃക്കാക്കരയിലെ LDF സ്ഥാനാര്‍ത്ഥി കെ-റെയില്‍ വരണം എന്ന് ആദ്യം തന്നെ പറയുവാന്‍ നിരത്തുന്ന വാദങ്ങള്‍ ഈ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.
പുരാവസ്തു വകുപ്പില്‍ കോഴിക്കോട് ജോലി ചെയ്യുന്ന ഡോക്ടറുടെ പേഷ്യന്റ് ദിവസവും ജോലിക്ക് പോയി തിരികെ വരാനുള്ള ബുദ്ധിമുട്ട് കാരണം ഇപ്പോള്‍ ലീവെടുത്ത് വീട്ടിലിരിക്കുകയാണ്
കെ – റെയില്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് ദിവസവും പോയി വരാമായിരുന്നത്രേ.

ഇന്നലെ കേരളത്തിലുള്ള മുഴുവന്‍ പ്രധാന നഗരങ്ങളില്‍ നിന്നും കെ-റെയില്‍ വഴി തൃശ്ശൂര്‍ പൂരം കാണാനുള്ള സമയലാഭം കൊടുത്ത FB പോസ്റ്റില്‍ പറഞ്ഞത് പ്രകാരം എറണാകുളത്ത് നിന്ന് തൃശ്ശൂരിലേക്കെത്താന്‍ 176 രൂപ വരും കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്ക് 296 രൂപയും എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് മിനിമം 400 രൂപ വരും അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും കൂടി മൊത്തം ഒരു ദിവസം 800 രൂപ ചിലവ്.എറണാകുളത്തുള്ള കോഴിക്കോട് ജില്ലയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥക്ക് ഒരു മാസം ഏറ്റവും കുറവ് 20 പ്രവൃത്തി ദിവസമാണെന്ന് തന്നെ കരുതിയാല്‍
യാത്രക്ക് മാത്രം.


ഒരു മാസം 800 x 20 = 16000 രൂപ വരും.

ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ആ ഉദ്യോഗസ്ഥക്ക് 50000 രൂപ ശമ്പളം ലഭിച്ചാല്‍ പോലും 16000 രൂപ ഒരു മാസം യാത്രക്ക് മാത്രം മാറ്റിവെക്കാന്‍ സാധിക്കുമോ ? കെ – റെയില്‍ സാധാരണക്കാര്‍ക്കോ ഇടത്തരക്കാര്‍ക്കോ ഉള്ളതല്ല മറിച്ച് സമ്പന്നര്‍ക്ക് വേണ്ടി മാത്രമുള്ളതാന്നെന്ന് ഈ കണക്കിലൂടെ വ്യക്തമാണ്. എല്‍.ഡി.എഫും അവരുടെ സ്ഥാനാര്‍ത്ഥിയും സമ്പന്നരുടെ പക്ഷത്താണെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയാണ്.
കെ -റെയില്‍ വേണ്ട
കേരളം മതി!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ, കൊലപ്പെടുത്തിയത് വ്യോമാക്രമണത്തിലെന്ന് സൈന്യം

ടെൽ അവീവ് : ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തിൽ തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ അവകാശവാദം. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്. 3 പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള...

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

Popular this week