25.3 C
Kottayam
Saturday, May 18, 2024

വിക്‌ടേഴ്‌സ് ചാനലിലെ രണ്ടാംഘട്ട ക്ലാസുകള്‍ക്ക് തിങ്കളാഴ്ച തുടക്കം; ടൈം ടേബിള്‍

Must read

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ രണ്ടാംഘട്ടം തിങ്കളാഴ്ച തുടങ്ങും. ക്ലാസുകള്‍ മുന്‍നിശ്ചയിച്ച സമയക്രമത്തില്‍ തന്നെയായിരിക്കും നടക്കുകയെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ജൂണ്‍ ഒന്ന് മുതല്‍ ആദ്യ ഒരാഴ്ച ഒരേ പാഠഭാഗങ്ങള്‍ തന്നെയാണ് വിക്ടേഴ്‌സ് ചാനല്‍ വഴി കാണിച്ചിരുന്നത്. ആദ്യ ഘട്ടത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും മികച്ച സ്വീകാര്യതയുണ്ടായെന്നുമാണ് വിലയിരുത്തല്‍.

അതേസമയം, ഇതരഭാഷാ വിഷയങ്ങള്‍ക്ക് മലയാളം വിശദീകരണം അനുവദിക്കും. അറബി, ഉറുദു, സംസ്‌കൃതം ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ തുടങ്ങും. സംസ്ഥാനത്ത് ടി.വി ഇല്ലാത്ത 4000 വീടുകള്‍ ഉണ്ടെന്നും ഇവര്‍ക്ക് രണ്ടു ദിവസം കൊണ്ട് ടിവി എത്തിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

അതേസമയം വിക്ടേഴ്‌സ് വെബിൽ 27 ടെറാബൈറ്റ് ഡൗൺലോഡ് ഒരു ദിവസം നടന്നു. ഫേസ്ബുക്കിൽ വരിക്കാർ പത്തുലക്ഷത്തോളമായി. പ്ലേ സ്റ്റോറിൽ നിന്നും 16.5 ലക്ഷംപേർ വിക്ടേഴ്‌സ് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തു. ചില ക്ലാസുകൾ 40 ലക്ഷത്തിലധികം പേർ കാണുകയുണ്ടായി. ഇന്ത്യയ്ക്ക് പുറത്ത് ഗൾഫ് നാടുകളിലും അമേരിക്ക,യൂറോപ്പ് ഭൂഖണ്ഡങ്ങളിൽ നിന്നും ക്ലാസുകൾ കാണുകയുണ്ടായി. ആദ്യ ക്ലാസുകളുടെ ഫീഡ്ബാക്കനുസരിച്ച് ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് കുറച്ചുകൂടി സഹായകമാകുന്നവിധം ഇംഗ്ലീഷ് വാക്കുകൾ എഴുതിക്കാണിക്കാനും, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷാ ക്ലാസുകളിൽ മലയാള വിശദീകരണം നൽകാനും കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്താനും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ്, സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week