28.7 C
Kottayam
Saturday, September 28, 2024

എ ആർ റഹ്മാന്‍റെ മകൾ ഖദീജ വിവാഹിതയായി

Must read

സം​ഗീത സംവിധായകൻ എ ആർ റഹ്മാന്റെ(AR Rahman) മകളും ​ഗായികയുമായ ഖദീജ(Khatija) വിവാഹിതയായി. 
റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. വിവാഹം കഴിഞ്ഞ വിവരം റഹ്മാനും ഖദീജയും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബര്‍ 29നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

ഖദീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്ന് മക്കളാണ് എ.ആര്‍ റഹ്മാന്‍ സൈറാ ബാനു ദമ്പതികള്‍ക്ക്. രജനികാന്ത് നായകനായി എത്തിയ എന്തിരനിലൂടെയാണ് ഖജീജ സിനിമാ പിന്നണി ഗാനരംഗത്ത്  അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ഏതാനും തമിഴ് സിനിമകളിൽ ഖദീജ  ഗാനം ആലപിച്ചു. അടുത്തിടെ ഇന്റര്‍നാഷണല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരവും ഖദീജയ്ക്ക് ലഭിച്ചിരുന്നു. 

‘ഫരിശ്‌തോ’ എന്ന വീഡിയോയ്ക്കാണ് പുരസ്‌കാരം. ഖദീജയുടെ ആദ്യ സംഗീതസംരംഭം കൂടിയാണിത്. ‘ഫരിശ്‌തോ’യുടെ സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് റഹ്മാന്‍ തന്നെയാണ്. മുന്ന ഷൗക്കത്ത് അലിയാണ് രചയിതാവ്.
ബൂര്‍ഖ ധരിച്ച് പുറത്തിറങ്ങുന്ന ഖദീജയെ എഴുത്തുകാരി തസ്ലിമ നസ്റിന്‍ പരിഹസിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഖദീജയുടെ ബൂര്‍ഖ അസ്വസ്ഥപ്പെടുത്തുന്നുവെന്നായിരുന്നു തസ്ലിമ നസ്‍റിന്‍റെ പരാമര്‍ശം. എന്ത് ധരിക്കണമെന്നത് തന്‍റെ തെരഞ്ഞെടുപ്പാണെന്ന് ഖദീജയും പ്രതികരിച്ചിരുന്നു. വിവാദത്തില്‍ പ്രതികരണവുമായി എ ആര്‍ റഹ്മാനും രംഗത്തെത്തി. മകള്‍ എന്ത് ധരിക്കണമെന്നുള്ളത് അവളുടെ ഇഷ്ടമാണെന്നായിരുന്നു റഹ്മാന്‍ പറഞ്ഞത്. 
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

സാരി ഗേളിന്റെ’ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമയും സംഘവും -വീഡിയോ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്...

Popular this week