25.5 C
Kottayam
Monday, September 30, 2024

ശ്രീനിവാസന്‍ കൊലപാതകം: രണ്ടു പേര്‍ കൂടി പിടിയില്‍; കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

Must read

പാലക്കാട്: പാലക്കാട് നടന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കൂടി പോലീസ് പിടിയില്‍. ശ്രീനിവാസനെ നേരിട്ട് വെട്ടിയ യുവാവും വാഹനം ഓടിച്ച ഒരാളുമാണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടോയേക്കും.

അതേസമയം, പാലക്കാട് ജില്ലയിലെ ഇന്നലെ എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെ ആറംഗ കൊലപാതക സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇക്ബാല്‍ എന്ന ആളെ ആയിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക സമയത്ത് ഇയാള്‍ ഓടിച്ച ആക്ടിവയും പൊലീസ് കണ്ടെത്തി.കൊലയാളി സംഘങ്ങള്‍ ചുവന്ന നിറത്തിലുള്ള മാരുതി കാറില്‍ ആണ് ആയുധം എത്തിച്ചതെന്ന വിവരവും അന്വേഷണത്തില്‍ പൊലീസ് തിരിച്ചറിഞ്ഞു.

എന്നാല്‍, ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിന്റെ പുതിയ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രതികള്‍ പാലക്കാട് ബി ജെ പി ഓഫീസിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങള്‍ ആയിരുന്നു പൊലീസിന് ലഭിച്ചിരുന്നത്. മൂന്ന് ബൈക്കുകളും കാറും ഉപയോഗിച്ച് ആയിരുന്നു അക്രമി സംഘം മേലാമുറിയിലേക്ക് പോയത്. ഇതില്‍ അക്രമി സംഘത്തിന്റെ കയ്യില്‍ ഉണ്ടായിരുന്ന ചുവന്ന സ്വിഫ്റ്റ് കാറില്‍ ആണ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്. മേലാമുറിക്കടുത്ത് വെച്ചാണ് ആയുധങ്ങള്‍ അക്രമി സംഘത്തിന് കൈമാറിയത്.

അതേസമയം, കഴിഞ്ഞ ദിവസം ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍ ആയിരുന്നു. കോങ്ങാട് സ്വദേശി ബിലാലിനെ ആണ് അന്വേഷണ സംഘം പിടികൂടിയത്. ആറംഗ കൊലയാളി സംഘമാണ് കൊലപാതകത്തില്‍ പങ്കെടുത്തത് എന്ന് പൊലീസ് പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ ആയ മൂന്ന് പേരെ കോടതി റിമാന്റ് ചെയ്തിരുന്നു. സദ്ദാം ഹുസൈന്‍, അഷ്ഫാഖ്, അഷ്‌റഫ് എന്നിവരെ ആണ് കോടതി റിമാന്റ് ചെയ്തത്. ഇതിന് പിന്നാലെ ആയിരുന്നു ഒരു പ്രതി കൂടി പൊലീസ് പിടിയില്‍ ആയത്.

അതേസമയം, ജില്ലയില്‍ നടന്ന ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നീട്ടിയിരുന്നു. ഈ മാസം 28 – ന് വൈകിട്ട് ആറു മണി വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ജില്ലാ കളക്ടര്‍ മൃണ്‍മയീ ജോഷിയുടെതാണ് പുതിയ ഉത്തരവ്. നിരോധാജ്ഞ നീട്ടണമെന്ന് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് പിന്നാലെ ജില്ലാ കളക്ടര്‍ ഉത്തരവ് പുറത്തിറക്കുകയായിരുന്നു. ജില്ലയില്‍ ഇത് രണ്ടാം തവണയാണ് നിരോധനാജ്ഞ നീട്ടുന്നത്.

പാലക്കാട് ആദ്യം കൊല്ലപ്പെട്ടത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ ആയിരുന്നു. എന്നാല്‍, സുബൈറിന്റെ കൊലപാതകം നടന്നത് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് ജില്ലയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം നടക്കുകയായിരുന്നു. ആര്‍ എസ് എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്‍ ആണ് പാലക്കാട് കൊല്ലപ്പെട്ടത്. 45 വയസ്സുണ്ട് ഇദ്ദേഹത്തിന്. ശ്രീനിവാസന് വെട്ടേള്‍ക്കുകയായിരുന്നു. പാലക്കാട് മേലാമുറില്‍ ആയിരുന്നു സംഭവം. ഇദ്ദേഹത്തിന് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. വെട്ടേറ്റതിന് പിന്നാലെ ഉടന്‍ തന്നെ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

Popular this week