32.4 C
Kottayam
Monday, September 30, 2024

ഇന്ധനവില വീണ്ടും മുന്നോട്ട്; ഏഴാം ദിവസവും വര്‍ധനവ്

Must read

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്. ഡീസല്‍ ലിറ്ററിന് 58 പൈസയും പെട്രോള്‍ ലിറ്ററിന് 55 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 108ല രൂപ രണ്ട് പൈസയായി. ഡീസല്‍ ലിറ്ററിന് 95 രൂപ 3 പൈസ. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ പെട്രോളിന് നാല് രൂപയും ഡീസലിന് 3 രൂപ 88 പൈസയുമാണ് കൂട്ടിയത്.

രാജ്യത്ത് കുറച്ച് ദിവസങ്ങളായി ഇന്ധന വിലയില്‍ തുടര്‍ച്ചയായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വര്‍ധിച്ചത്. യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നാല് ദിവസത്തിനിടെയുള്ള മൂന്നാമത്തെ ഇന്ധനവില വര്‍ധനവാണ് കഴിഞ്ഞ ദിവസമുണ്ടായത്.

അതേസമയം, റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ റഷ്യയുക്രൈന്‍ യുദ്ധം മൂലം എണ്ണവില ഉയരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

Popular this week