തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗബാധ ആര്‍ക്കും വരാവുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചാല്‍ മരണനിരക്ക് കുറയ്ക്കാമെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ 10-12 ശതമാനം മാത്രമാണ്. റാപ്പിഡ് ആന്റിബോഡി പരിശോധന ഇന്ന് മുതല്‍ തുടങ്ങും. സമൂഹവ്യാപനം ഉണ്ടോ എന്നറിയാനാണ് ആന്റിബോഡി പരിശോധന. ആദ്യഘട്ടമായി 10,000 കിറ്റുകള്‍ എത്തിയെന്നും മന്ത്രി പറഞ്ഞു.
ആശുപത്രി രോഗപ്പകര്‍ച്ച പ്രതിരോധിക്കുന്നതില്‍ കേരളം മുന്നിലാണ്. സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിക്കാം. കേന്ദ്രം പറഞ്ഞതിനാലാണ് ആദ്യം സര്‍ക്കാര്‍ ക്വാറന്റൈനിലേക്ക് പോയത്. സര്‍ക്കാര്‍ ക്വാറന്റൈന്‍ പ്രായോഗികമല്ലെന്ന് പല രാജ്യങ്ങളും സമ്മതിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.