home bannerKeralaNews
കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. പെരുമണ്ണ പാറക്കുളം സ്വദേശി തിരുമംഗലത്ത് ബീരാന്‍ കുട്ടി (58)യാണ് ഞായറാഴ്ച രാത്രി മരിച്ചത്. ബംഗളൂരുവില്‍ നിന്ന് തിരിച്ചെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്ന ഇദ്ദേഹവും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച ഉച്ചയോടെ ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. രാത്രി എട്ടോടെ ശുചിമുറിയില്‍ തളര്‍ന്ന് വീഴുകയായിരുന്നു.
തുടര്‍ന്ന് 108 ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊവിഡ് പരിശോധനയ്ക്ക് ശേഷമായിരിക്കും മൃതദേഹം സംസ്‌കരിക്കുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News