ന്യൂഡല്‍ഹി: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ന്യൂനമര്‍ദ്ദം ശനിയാഴ്ച(മാര്‍ച്ച് 19)യോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ വച്ചു ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
തുടര്‍ന്ന് വടക്കു ദിശയില്‍ സഞ്ചരിച്ച് മാര്‍ച്ച് 20 ഓടെ തീവ്രന്യൂന മര്‍ദ്ദമായും( Depression ) അടുത്ത ദിവസം(മാര്‍ച്ച് 21) ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. തുടര്‍ന്ന് വടക്ക്- വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മാര്‍ച്ച് 22-ഓടെ ബംഗ്ലാദേശ് – മ്യാന്‍മര്‍ തീരത്ത് കരയില്‍ പ്രവേശിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റായി മാറിയാല്‍, ശ്രീലങ്ക നിര്‍ദ്ദേശിച്ച അസാനി ( Asani ) എന്ന പേരിലാകും ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് അറിയപ്പെടുക.
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട വേനല്‍മഴ തുടരാനും സാധ്യതയുണ്ട്.