27.3 C
Kottayam
Thursday, May 30, 2024

വിക്ടേഴ്സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപകന്‍ തോട്ടില്‍വീണു മരിച്ചു

Must read

പാലോട്: വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ് ബെല്ല് ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപകന്‍ കാല്‍വഴുതി തോട്ടില്‍വീണു മരിച്ചു. വിതുര യുപി സ്‌കൂളിലെ അധ്യാപകനായ ബിനു ആണ് മരിച്ചത്. നന്ദിയോട് പച്ച ഓട്ടുപാലം സ്വദേശിയാണ്. ഏഴാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഗണിതത്തില്‍ ഇദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ ക്ലാസ് അടുത്ത ദിവസം സംപ്രേഷണം ചെയ്യാനിരിക്കെയാണ് ദുരന്തം.

നന്ദിയോട് ശാസ്ത ക്ഷേത്രത്തിനടുത്ത് ഓട്ടുപാലം കടവില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ കാല്‍വഴുതി തോട്ടില്‍ വീഴുകയായിരുന്നെന്നാണ് സൂചന. രണ്ടു കിലോമീറ്റര്‍ അകലെ പാലോട് ആശുപത്രി ജംഗ്ഷന്‍ കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week