33.6 C
Kottayam
Tuesday, October 1, 2024

കീവിൽ കർഫ്യൂ പിൻവലിച്ചു,രാജ്യം വിടേണ്ടവർ എത്രയും വേ​ഗം റെയിൽവേ സ്റ്റേഷനിലെത്തണമെന്ന് ഇന്ത്യൻ എംബസി

Must read

യുക്രൈൻ: റഷ്യൻ (russia)മുന്നേറ്റം മന്ദ​ഗതിയിലായെന്ന് യുക്രൈൻ(ukraine) സേന. അഞ്ചാം ദിവസം റഷ്യൻ സേന ആക്രമണ രീതി മാറ്റി. ‌ആക്രമണം പതിയെ ആക്കി. എന്നാൽ പലയിടങ്ങളിലും റഷ്യൻ ആക്രമണം തുടരുകയാണ്. 

അതേസമയം യുക്രൈൻ നഗരങ്ങളിൽ വീണ്ടും ജാഗ്രതാ നിർദേശം (alert)നൽകിയിരുന്നു. വ്യോമാക്രമണ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ലുഹാൻസ് മേഖല, സ്യോതോമർ,ചെർകാസി, ഡിനിപ്രോ കാർക്കീവ് എന്നിവിടങ്ങളിൽ ആണ് വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എത്രയും പെട്ടന്ന് അടുത്തുള്ള ഷെൽറ്ററുകളിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്.സാപോർഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായിട്ടുണ്ട്.

ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തിക്കാനാകാത്ത ,സ്ഥിയാണെന്ന് മേയർ വ്യക്തമാക്കിയിരുന്നു . സഞ്ചാര മാർഗങ്ങൾ അടഞ്ഞതിനാൽ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് എളുപ്പമല്ലെന്ന് കീവ് മേയർ പറഞ്ഞു. കൊടും തണുപ്പിൽ വൈദ്യുതി കൂടി നിലച്ചാൽ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്നും മേയർ പറഞ്ഞിരുന്നു.

അതേസമയം കീവിലെ കർഫ്യു അവസാനിച്ചു. രാജ്യം വിടേണ്ടവർ എത്രയും വേ​ഗം റെയിൽവേ സ്റ്റേഷനിലെത്തണമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. രക്ഷാ ദൗത്യത്തിനായി യുക്രൈൻ പ്രത്യേക ട്രെയിൻ സർവീസ് തുടങ്ങിയിട്ടുണ്ട്. മലയാളികളടക്കം നിരവധി ഇന്ത്യാക്കാർ കീവിൽ ഉണ്ട്. ഇവർക്ക് ഇത് ഉപകാരമാകുമെന്നാണ് കരുതുന്നത്.സാധാരണക്കാർക്ക് സമാധാനപരമായി കീവിൽ നിന്ന് പോകാമെന്നും റഷ്യ അറിയിച്ചിട്ടുണ്ട്.അതേസമയം
യുക്രൈൻ വ്യോമ മേഖല നിയന്ത്രണത്തിക്കിയെന്നാണ് റഷ്യൻ അവകാശവാദം.

ഇതിനിടെ സമാധാന ചർച്ചകൾക്കായി യുക്രൈൻ സംഘം ബെലാറൂസിൽ എത്തിയിട്ടുണ്ട്.ചൈനീസ് ഔദ്യോ​ഗിക മാധ്യമമായ സി ജി ടി എൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റഷ്യൻ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ നടന്ന ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞിരുന്നു. എന്നാലും സമാധാനത്തിനായി താൻ ശ്രമിച്ചില്ലെന്ന് യുക്രൈൻ ജനത കുറ്റപ്പെടുത്തരുതെന്ന് ആ​ഗ്രഹമുണ്ടെന്നും അതിനായി ഒരു ശ്രമം എന്നുമാണ് സെലൻസ്കി പറഞ്ഞത്.

ഇതിനിടെ യുക്രൈനിൽ നിന്നുള്ള ഇന്ത്യാക്കാരുടെ രക്ഷാദൗത്യത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും യോ​ഗം ചേർന്നു. നാല് മന്ത്രിമാർക്ക് ചുമതലയും നൽകി.കേന്ദ്ര മന്ത്രിമാരായ വി കെ സിങ്.ഹർദിപ് സിങ് പുരി,കിരൺ റിജിജു, വരുൺ ​ഗാന്ധി എന്നവർ യുക്രൈൻ അതിർത്തികളിലെത്തി രക്ഷാ പ്രവർത്തനങ്ങൾ ഏകോകിപ്പിക്കും. കിഴക്കൻ മേഖലയിൽ നിന്നുള്ള രക്ഷാ പ്രവർത്തനത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 7 വിമാനങ്ങൾ കൂടി ഓപറേഷൻ ​ഗം​ഗയുടെ ഭാ​ഗമായി യുക്രൈനിലെത്തും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗവർണറുടെ ഷാളിന് തീപിടിച്ചു;സംഭവം ആശ്രമത്തിലെ ചടങ്ങിനിടെ

പാലക്കാട്: പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു.  നിലവിളക്കിൽ നിന്നുമാണ് തീ പടർന്നത്. സുരക്ഷാ ഉദ്യോ​ഗസ്ഥർ ഉടനെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി. ​ഗവർണർക്ക് മറ്റ് പരിക്കുകളൊന്നുമില്ല....

‘നിങ്ങൾക്ക് അത്ര താല്‍പ്പര്യമില്ല’ സ്വർണ്ണക്കടത്ത് കേസിൽ ഇ.ഡിയോട് സുപ്രീം കോടതി

ന്യൂഡൽഹി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണം എന്ന ഹർജിയെ എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് താത്പര്യത്തോടെയല്ല കാണുന്നതെന്ന് സുപ്രീം കോടതി നിരീക്ഷണം. ജസ്റ്റിസുമാരായ ഹൃഷികേഷ് റോയ്, എസ് വി...

നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി നടി; DGP-ക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതി

കൊച്ചി: നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായി നടി പരാതി...

പീഡനപരാതി: നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തിൽ നടന്റെ മൊഴിയും രേഖപ്പെടുത്തി

കൊച്ചി : ബലാത്സംഗ കേസിൽ നിവിൻ പോളിയെ ചോദ്യംചെയ്തു. പ്രത്യേക അന്വേഷണസംഘമാണ് കൊച്ചിയിൽ നിവിൻ പോളിയെ ചോദ്യം ചെയ്തത്. നിവിൻ നൽകിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്...

ഭർത്താവിന്റെ അന്തസിലും വലുതല്ല ഒരു ഭൂമിയും’, വിവാദ മുഡ ഭൂമി തിരിച്ചുനൽകുന്നുവെന്ന് സിദ്ധരാമയ്യയുടെ ഭാര്യ 

ബെംഗ്ളൂരു : മുഡ ഭൂമി ഇടപാട് കേസിന് ആധാരമായ വിവാദഭൂമി തിരിച്ചു നൽകി സിദ്ധരാമയ്യയുടെ ഭാര്യ ബി എൻ പാർവതി. പാർവതിയുടെ പേരിൽ മുഡ പതിച്ച് നൽകിയ 14 പ്ലോട്ട് ഭൂമി ആണ് തിരിച്ചു...

Popular this week