കൊച്ചി:നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ലുക്മാന്. കഴിഞ്ഞ ദിവസമായിരുന്നു താരം വിവാഹിതനായത്. മലപ്പുറം പന്താവൂരില്‍ വച്ചായിരുന്നു വിവാഹം. ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്.
വിവാഹ ചിത്രങ്ങള്‍ക്ക് താഴെയാണ് നടനെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റുകള്‍ വന്നത്. കരിവിളക്കിന് സമീപം നിലവിളക്ക് വെച്ചതുപോലെയുണ്ടെന്നും ഇവനൊക്കെ ഏത് നടനാണെന്നും നടന് എന്നത് വീട്ടുപേരാണോ എന്നൊക്കെ ചോദിച്ചായിരുന്നു ചിലരുടെ കമന്റുകള്‍.
ഇവന് ലുക്മാന് അല്ല ചീപ്പ് മാന്‍ ആണ്, കാര്യമായ വാര്‍ത്തകള്‍ ഒന്നും ഇല്ലാത്തതു കൊണ്ടാണ് ഇവരുടെയൊക്കെ വിവാഹം വാര്‍ത്തയാകുന്നത് എന്നൊക്കെയാണ് ചില കമന്റുകള്‍. എന്നാല്‍ താരത്തിന്റെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.
‘സപ്തമശ്രീ തസ്കര’ ആയിരുന്നു ലുക്മാന്റെ ആദ്യ സിനിമ. കെഎല്‍ 10 പത്ത് എന്ന സിനിമയിലൂടെയാണ് ലുക്മാന് ശ്രദ്ധേയനായത്. വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയര്‍ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
മമ്മൂട്ടിയെ നായകനായ ഖാലിദ് റഹ്മാന് ചിത്ര ചെയ്തെ ഉണ്ട എന്ന സിനിമയിലെ ബിജു കുമാര്‍ എന്ന കഥാപാത്രം പ്രേക്ഷകപ്രശംസ നേടിയിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന് ജാവയിലൂടെ നായക വേഷത്തിലുമെത്തി. അര്‍ച്ചന 31 നോട്ടൗട്ട്, ആറാട്ട് എന്നിവയാണ് ലുക്മാന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.