InternationalNews

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവിനൊരുങ്ങി ന്യൂസിലന്‍ഡും

വെലിങ്ടണ്‍: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നതിന്‍റെ ഭാഗമായി ന്യൂസിലന്‍ഡ് അതിര്‍ത്തികള്‍ തുറക്കുന്നു.

വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ ആസ്ട്രേലിയയില്‍ കഴിയുന്ന ന്യൂസിലന്‍ഡ് പൗരന്‍മാര്‍ക്ക് ഫെബ്രുവരി 27 മുതല്‍ രാജ്യത്തേക്ക് മടങ്ങാം. മറ്റു രാജ്യങ്ങളിലുള്ളവര്‍ക്ക് മാര്‍ച്ച്‌ 13ഓടെയും മടങ്ങാം.

ഇവര്‍ക്ക് ഹോട്ടല്‍ ക്വാറന്‍റീനും ആവശ്യമില്ല. പകരം 10 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. ഒക്ടോബറോടെ അതിര്‍ത്തികള്‍ പൂര്‍ണമായി തുറക്കുമെന്നാണ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ അറിയിച്ചത്. കോവിഡിനെ തുരത്താന്‍ ന്യൂസിലന്‍ഡ് സ്വീകരിച്ച കടുത്ത നടപടികള്‍ക്കെതിരെ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ വളരെ കുറവാണ് ന്യൂസിലന്‍ഡിലെ കോവിഡ് ബാധിതരുടെയും മരിച്ചവരുടെയും എണ്ണം. രാജ്യത്ത് 17,000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്; 53 മരണവും. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 50,000ത്തിനു മുകളില്‍ തുടരുമ്ബോഴും കോവിഡ് നിയന്ത്രണങ്ങള്‍ ഡെന്മാര്‍ക് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.

New Zealand ready to ease Covid restrictionsമാസ്ക്, സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ പാലിക്കേണ്ടതില്ലെന്നാണ് അധികൃതര്‍ ജനങ്ങളെ അറിയിച്ചത്. ​ബ്രിട്ടനിലും നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയിരുന്നു. യൂറോപ്പില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഫ്രാന്‍സും ഇളവുകള്‍ക്കൊരുങ്ങുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button