29.1 C
Kottayam
Sunday, October 6, 2024

ബാക്കിവാങ്ങാൻ മറന്നു, 43 -ാം മിനിറ്റിൽ തുക അക്കൗണ്ടിൽ; യാത്രക്കാരിയെ ഞെട്ടിച്ച് കെ.എസ്.ആർ.ടി.സി.

Must read

ആലപ്പുഴ:സ്റ്റോപ്പിൽ എത്തിയപ്പോൾ ബാക്കി കിട്ടാനുള്ളത് മറന്ന യാത്രക്കാരിക്ക് നഷ്ടപ്പെട്ടത് മുന്നൂറു രൂപ. പണം തിരിച്ചുകിട്ടുമോയെന്നു സംശയിച്ചു. എന്നാൽ, ‘ആനവണ്ടി ഫാൻസും’ കെ.എസ്.ആർ.ടി.സി. ജീവനക്കാരും കൈകോർത്തപ്പോൾ 43 -ാം മിനിറ്റിൽ തുക യാത്രക്കാരിയുടെ അക്കൗണ്ടിലെത്തി.

കഴിഞ്ഞദിവസം നടന്ന സംഭവം ഇങ്ങനെയാണ്:- കൊല്ലം എസ്.എൻ. കോളേജിൽ ഗവേഷണ വിദ്യാർഥിനിയാണ് തൃശ്ശൂർ സ്വദേശിനിയായ ടി.ജി. ലസിത. കോളേജിലേക്ക് കെ.എസ്.ആർ.ടി.സി. ബസിൽ കയറിയത് വൈറ്റിലയിൽനിന്ന്. 500 രൂപയാണ് ടിക്കറ്റിനായി നൽകിയത്. 183 രൂപയുടെ ടിക്കറ്റും ചില്ലറ 17 രൂപയും കണ്ടക്ടർ നൽകി. ബാക്കി 300 രൂപ യാത്രക്കിടെ നൽകാമെന്ന് ടിക്കറ്റിനു പിന്നിൽ എഴുതിക്കൊടുത്തു. അതിനിടെ ലസിത ഉറങ്ങി. കൊല്ലമെത്തിയപ്പോൾ പെട്ടെന്ന് സ്റ്റോപ്പിലിറങ്ങി. കോളേജിൽ എത്തിയപ്പോഴാണു ബാക്കി വാങ്ങിയില്ല്ളല്ലോയെന്ന് ഓർത്തത്.

ആനവണ്ടി പ്രേമിയായ സുഹൃത്ത് ചിഞ്ചുവിനെവിളിച്ച് കാര്യം പറഞ്ഞു. ചിഞ്ചു ഉടൻ ടിക്കറ്റിന്റെ ഫോട്ടോ വാങ്ങി കെ.എസ്.ആർ.ടി.സി.യുമായി ബന്ധപ്പെട്ട വാട്ട്സാപ്പ് ഗ്രൂപ്പുകളിലിട്ടു. ഇതുകണ്ട കെ.എസ്.ആർ.ടി.സി. എടത്വാ ഡിപ്പോയിലെ കണ്ടക്ടർ ഷെഫീക്ക് ഇബ്രാഹിം ചിഞ്ചുവിനെ വിളിച്ച് ബസിന്റെ കണ്ടക്ടറുടെ നമ്പർ ലഭിച്ചിട്ടുണ്ടെന്നും പണം ഉടൻ ലഭിക്കുമെന്നും പറഞ്ഞു. 43 -ാം മിനിറ്റിൽ ചിഞ്ചുവിന്റെ അക്കൗണ്ടിലേക്ക് ബാലൻസ് തുകയായ മൂന്നൂറു രൂപയെത്തി. അവരത് ലസിതയ്ക്ക് ഗൂഗിൾപേയിലൂടെ കൈമാറി.

ഇതാദ്യമയല്ല ലസിതയ്ക്ക് കെ.എസ്.ആർ.ടി.സി. യിൽനിന്ന് നല്ല അനുഭവം ഉണ്ടാകുന്നത്. വൈറ്റില -ആലപ്പുഴ ബസിൽവെച്ച് തലകറക്കമുണ്ടായ ലസിതക്ക് വെള്ളവും ആഹാരവും നൽകുകയും വേണ്ടസഹായവും നൽകി ജീവനക്കാർ മാതൃകയായിട്ടുണ്ട്. ജീവനക്കാരെ കണ്ടെത്തി നന്ദി പറയണമെന്ന ആഗ്രഹത്തിലാണു ലസിത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗക്കേസ്‌; നൃത്തസംവിധായകൻ ജാനി മാസ്റ്ററുടെ നാഷണൽ അവാർഡ് കേന്ദ്രം റദ്ദാക്കി

ഹൈദരാബാദ്‌:സഹപ്രവര്‍ത്തകയായ 21-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തെലുങ്ക് നൃത്തസംവിധായകന്‍ ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റര്‍ക്ക് പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്...

എം ടിയുടെ വീട്ടിലെ മോഷണം: പാചകക്കാരി അടക്കം രണ്ടുപേര്‍ പിടിയിൽ

കൊഴിക്കോട് : സാഹിത്യകാരന്‍ എം ടിയുടെ വീട്ടിലുണ്ടായ മോഷണത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. എം ടിയുടെ വീട്ടിലെ പാചകക്കാരിയായ ശാന്ത, ഇവരുടെ അകന്ന ബന്ധു പ്രകാശന്‍ എന്നിവരെയാണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചു...

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തം; രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

മുംബൈ: ഇരുനില കെട്ടിടത്തിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സിദ്ധാർത്ഥ് കോളനിയിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം...

കൊച്ചി കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക്

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ പൊട്ടിത്തെറി. ഒഡിഷ സ്വദേശി മരിച്ചതായാണ് വിവരം. രണ്ട് പേർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന ഫോർമൽ ട്രേഡ് ലിങ്ക് എന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ...

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

Popular this week