25 C
Kottayam
Saturday, November 16, 2024
test1
test1

മുംബൈയില്‍ 20 നില കെട്ടിടത്തില്‍ തീപിടുത്തം; രണ്ട് മരണം

Must read

മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീ പടര്‍ന്നുകയറി രണ്ട് പേര്‍ മരച്ചു. ഗാന്ധി ആശുപത്രിക്ക് സമീപമുള്ള 20 നില കെട്ടിടത്തിലാണ് തീ പിടുത്തമുണ്ടായത്. രാവിലെ 7 മണിയോടെ കമലാ ബില്‍ഡിംഗിലാണ് തീപിടുത്തമുണ്ടായത്. പിന്നീട് കൂടുതലിടങ്ങളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. 15 പേര്‍ക്ക് പരുക്കുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍ അറിയിച്ചു. ഓക്സിജന്‍ സഹായം ആവശ്യമായി വന്ന ആറ് വയോധികരെയും ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.

തീ പടര്‍ന്ന് കയറിയുടന്‍ അലാം മുഴങ്ങുകയും പൊലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയുമായിരുന്നു. തീപിടുത്തം ലെവല്‍ മൂന്ന് (തീവ്രതയേറിയത്) ആയിരുന്നെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. പരുക്കേറ്റവരെ ഭാട്ടിയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

തീ പടര്‍ന്ന് കയറിയത് മൂലം ഫ്ലാറ്റില്‍ കുടുങ്ങിപ്പോയ എല്ലാവരേയും പുറത്തെത്തിക്കാന്‍ സാധിച്ചതായി മേയര്‍ അറിയിച്ചു. പരുക്കേറ്റവരില്‍ 12 പേരെ ജനറല്‍ വാര്‍ഡിലും മൂന്ന് പേരെ ഐസിയുവിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കെട്ടിടത്തും പരിസരത്തും ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മേയര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ...

നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ;അസ്വഭാവിക മരണത്തിന് കേസെടുത്തു, സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന. അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു...

എറണാകുളത്ത് നിന്ന് പിടിച്ച് ആലപ്പുഴയിലേക്ക് പോകുംവഴി സംഘാംഗം ചാടിപ്പോയി; ന​ഗരത്തിൽ പൊലീസ് പരിശോധന

കൊച്ചി: കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി...

പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാനെന്ന് എം സ്വരാജ്; ‘കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ’ എന്നോണമാണ് സന്ദർശനം

പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ സഹായം നിഷേധിക്കുന്ന കേന്ദ്ര സ‍ർക്കാ‍ർ നിലപാടിൽ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങൾ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ...

ഖത്തറില്‍ വാഹനാപകടം; മലയാളിയടക്കം രണ്ടുപേർ മരിച്ചു

ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ ചോലയില്‍ രഹനാസാണ് (40) മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.കൂടെയുണ്ടായിരുന്ന നേപ്പാള്‍ സ്വദേശിയും അപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു നേപ്പാള്‍ സ്വദേശിയെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.