25.6 C
Kottayam
Tuesday, October 22, 2024

ജനനേന്ദ്രിയം മുറിക്കുന്നത് എങ്ങനെയെന്ന് പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ തിരഞ്ഞു, പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തിനും പങ്ക്; സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംവത്തില്‍ ദുരൂഹതയെന്ന് ക്രൈംബ്രാഞ്ച്

Must read

തിരുവനന്തപുരം: സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച കേസില്‍ ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചു. ജനനേന്ദ്രീയം മുറിച്ചതിന് പിന്നില്‍ ഗൂഡാലോചനയെന്നും ഉന്നതര്‍ക്ക് അടക്കം സംഭവത്തില്‍ പങ്കുണ്ടെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചത്. കേസില്‍ സ്വാമിയെ മാത്രം പ്രതിയാക്കിയ പോലീസ് അന്വേഷണത്തില്‍ ഒട്ടേറെ വീഴ്ചകളെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാവും കേസ് വീണ്ടും അന്വേഷിക്കുന്നത്.

2017 മെയ് 19 രാത്രിയാണ് ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച സംഭവം നടക്കുന്നത്. സ്വാമി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോള്‍ നിയമവിദ്യാര്‍ഥിനി കൂടിയായ 23കാരി സ്വയംരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു എന്നാണ് കേസ്. കൂടാതെ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് മുതല്‍ ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ഇതോടെ ഗംഗേശാനന്ദയെ അറസ്റ്റ് ചെയ്ത പോലീസ് കുറ്റപത്രം നല്‍കാനും തീരുമാനിച്ചിരിക്കെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ കേസ് മറ്റൊരു വഴിത്തിരിവിലാണ്. പെണ്‍കുട്ടിയുടെ ആദ്യ മൊഴി മാത്രം വിശ്വസിച്ച് നടത്തിയ അന്വേഷണം തെറ്റായിരുന്നുവെന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

ആദ്യം പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും ജനനേന്ദ്രീയം മുറിച്ചത് പെണ്‍കുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിര്‍ബന്ധത്താലാണെന്നും പോക്‌സോ കോടതിയിലും പിന്നീട് ഹൈക്കോടതിയിലും തിരുത്തി പറഞ്ഞിരുന്നു. പോലീസ് മുഖവിലക്കെടുക്കാത്ത ഇത്തരം കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് മാറിചിന്തിക്കാന്‍ കാരണം.

ഇതുകൂടാതെ ഗൂഢാലോചന സംശയിക്കുന്ന ഒട്ടേറെ തെളിവുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുമുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് ജനനേന്ദ്രീയം മുറിക്കുന്നതിനേക്കുറിച്ചുള്ള ദൃശ്യങ്ങള്‍ സംഭവത്തിന് രണ്ട് മാസം മുന്‍പ് പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ കണ്ടതായുള്ള മൊബൈല്‍ ഫോണിന്റെ ഫൊറന്‍സിക് റിപ്പോര്‍ട്ട്. അതിനാല്‍ പെണ്‍കുട്ടിയുടെ കാമുകന്റെയും സുഹൃത്തുക്കളുടെയും പങ്കും പ്രാദേശിക തര്‍ക്കങ്ങളേ തുടര്‍ന്നുള്ള ഉന്നത ഇടപെടലും അന്വേഷിക്കാനാണ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതി; മേയർക്കും എംഎൽഎയ്ക്കും ക്ലീൻ ചിറ്റ്, തെളിവില്ലെന്ന് പോലീസ്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവുമായുണ്ടായ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും ക്ലീന്‍ ചിറ്റ്. യദുവിന്റെ പരാതിയില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് മേയര്‍ക്കും എംഎല്‍എയ്ക്കും എതിരേ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സച്ചിന്‍...

എണ്ണപ്പലഹാരങ്ങള്‍ പത്രക്കടലാസില്‍ പൊതിയരുത്; വിലക്കുമായി ഭക്ഷ്യസുരക്ഷാവകുപ്പ്

തിരുവനന്തപുരം: തട്ടുകടകള്‍, നാട്ടിന്‍പുറത്തെ ചില ചായക്കടകള്‍ ഉള്‍പ്പെടെയുള്ള വഴിയോര ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ്‌ഗ്രേഡ് പാക്കിങ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്.സമൂസ, പക്കോഡ പോലെയുള്ള എണ്ണപ്പലഹാരങ്ങളിലെ...

ബം​ഗളൂരുവിൽ നിർമ്മാണത്തിലുള്ള 6 നില കെട്ടിടം തകർന്നു വീണു; ഒരു മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു

ബം​ഗളൂരു: കനത്ത മഴ തുടരുന്ന ബം​ഗളൂരുവിൽ നിർമ്മാണത്തിലുള്ള കെട്ടിടം തകർന്നു വീണു. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. ബീഹാർ സ്വദേശിയായ നിർമ്മാണ തൊഴിലാളിയാണ് മരണപ്പെട്ടത്. ഹെന്നൂരിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ്...

ഭാര്യ പെണ്ണല്ലെന്ന് തോന്നുന്നു,പരിശോധിച്ച് ഉറപ്പാക്കി തരണം; ഹൈക്കോടതിയെ സമീപിച്ച് യുവാവ്

ന്യൂഡൽഹി: സർക്കാർ ആശുപത്രിയിൽ വച്ച് ഭാര്യയുടെ ലിംഗപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് യുവാവ്. തന്റെ ഭാര്യ ട്രാൻസ്‌ജെൻഡർ ആണെന്നാണ് ഇയാൾ അവകാശപ്പെടുന്നത് വിവാഹത്തിന് മുൻപ് താൻ ട്രാൻസ് ജെൻഡറാണെന്ന കാര്യം...

പോലീസിറക്കിയില്ല ! പി. പി ദിവ്യക്കെതിരെ ‘ലുക്ക്ഔട്ട് നോട്ടീസ്’ ഇറക്കി യൂത്ത് കോൺഗ്രസ്; സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്  ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി യൂത്ത് കോണ്‍ഗ്രസ്....

Popular this week