പാലക്കാട്: നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തിയത് ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ടാണെന്ന് സൂചന. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമടക്കം 11 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡില്‍ കറന്‍സി അടക്കം കോടികള്‍ വിലയുള്ള വസ്തുക്കള്‍ പിടികൂടിയതായാണ് വിവരം.
മലപ്പുറം സ്വദേശിയായ നിഷാദാണ് ഈ കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതി. ഇയാളുമായി ഉണ്ണി മുകുന്ദന്‍ പ്രൈവറ്റ് സിനിമാസ് കമ്പനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തിലാണ് ഉണ്ണിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. മലപ്പുറത്തും കൊച്ചിയിലും റെയ്ഡ് നടന്നിരുന്നു. കൊച്ചിയില്‍ അന്‍സാരി നെക്‌സല്‍ എന്ന ഓഫീസിലാണ് റെയ്ഡ് നടന്നത്.
അതേസമയം മേപ്പടിയാന്‍ സിനിമയുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് ഇഡി പരിശോധനയ്ക്ക് എത്തിയതെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു. സാമ്പത്തിക സ്‌ത്രോതസുകളെ പറ്റി ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു. കണക്കുകള്‍ എല്ലാം നല്‍കിയെന്നും ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ണി മുകുന്ദന്റെ വീട്ടിലും ഓഫീസിലുമാണ് കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയത്. താരത്തിന്റെ ഒറ്റപ്പാലത്തെ ഓഫീസിലായിരുന്നു റെയ്ഡ്. കൊച്ചി, കോഴിക്കോട് ഇഡി യൂണിറ്റുകള്‍ സംയുക്തമായാണ് പരിശോധനയ്ക്ക് എത്തിയത്.
കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമടക്കം 11 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡില്‍ കറന്‍സി അടക്കം കോടികള്‍ വിലയുള്ള വസ്തുക്കള്‍ പിടികൂടിയതായാണ് വിവരം. മലപ്പുറം സ്വദേശിയായ നിഷാദാണ് ഈ കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതി. ഇയാളുമായി ഉണ്ണി മുകുന്ദന്‍ പ്രൈവറ്റ് സിനിമാസ് കമ്പനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തിലാണ് ഉണ്ണിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.