കൊച്ചി:നിരവധി ഗാനങ്ങള്‍ ആലപിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് റിമി ടോമി. താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എ്തതാറുണ്ട്. ഇപ്പോഴിതാ പ്രതിഫലത്തിന്റെ കാര്യത്തിലുള്ള തന്റെ നിലപാടിനെകുറിച്ച് തുറന്നു പറയുകയാണ് റിമി ടോമി.
ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവെയാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. ജീവിതത്തില്‍ താന്‍ ആഗ്രഹിച്ചതിനും അപ്പുറം കിട്ടിയിട്ടുണ്ട്. വീട്ടിലെ കാര്യങ്ങള്‍ അനുജത്തിയുടെ കല്യാണം ഒക്കെയും ചെയ്യാന്‍ കഴിഞ്ഞു. പൈസയുടെ കാര്യത്തില്‍ റിമി ബുദ്ധിമതിയാണോ എന്ന് അവതാരകന് ചോദിക്കുമ്പോള്‍ റിമി നല്കിയ മറുപടി ഇങ്ങനെയായിരുന്നു.
റിമി കൊച്ചെ കുവൈറ്റില്‍ ഒരുപരിപാടി ചെയ്യണം, നമ്മള്‍ക്ക് പൈസ തീരെ ഇല്ലാട്ടോ ചാരിറ്റിയുടെ ഭാഗമാണ്. നമ്മള് ചാരിറ്റി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പൈസ കുറയ്ക്കണം എന്നാല്‍ എല്ലാവരും ചെയ്യുന്നത് ചാരിറ്റിയാണ്. ഞാന്‍ മാത്രമല്ല എല്ലാവരും അക്കാര്യം നോക്കുന്നവര്‍ ആണ്. അത് ദാസേട്ടന് ആയാലും ചിത്ര ചേച്ചി ആയാലും അങ്ങനെ തന്നെയാണ്.
പിന്നെ അവരുടെ കാര്യങ്ങള്‍ നോക്കുന്നത് മാനേജര്‍മാര്‍ ആയിരിക്കും എന്ന വ്യത്യാസമാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പണമിടപാട് ഒക്കെ ചെയ്യുന്നത് അനുജനെ ഏല്‍പ്പിച്ചു. അമേരിക്കയിലൊക്കെ എങ്ങനെ പോയി ഫ്രീ ആയി പാടികൊടുക്കാന്‍ കഴിയും. ബാക്കി എല്ലാവരും പൈസ വാങ്ങി ചെയ്തിട്ട് ഞാന്‍ മാത്രം എന്തിന് വാങ്ങാതെ ഇരിക്കണം, ഞാന്‍ മദര്‍തെരേസ ആവേണ്ട കാര്യം അവിടെ ഇല്ലല്ലോ.
ഒരു സെലിബ്രിറ്റി ആയാല്‍ ഒരുപാട് ഗുണങ്ങള്‍ ഒക്കെ ഉണ്ട് എങ്കിലും അതിനു ദോഷങ്ങളും ഉണ്ട്. എന്റെ മോശം കാര്യങ്ങളും ഒരുപാട് ചര്‍ച്ച ചെയ്യപ്പെടും. എന്റെ ഗുണം എന്താന്ന് വച്ചാല്‍ ഒരു ദിവസത്തെ വിഷമം മാത്രമേ അതുകൊണ്ട് ഉണ്ടാകൂ എന്നതാണ്. ഞാന്‍ വിഷമം വന്നാലോ, സങ്കടം വന്നാലോ ഒക്കെ പ്രകടിപ്പിക്കുന്ന ആളാണ്.