31.3 C
Kottayam
Saturday, September 28, 2024

എന്നാ തുണി ഉടുക്കാതെ നടക്ക്… കസേരയിൽ കാൽ ഉയർത്തിയിരുന്ന പി ജി ഡോക്ടർമാരുടെ നേതാവിന് സെക്രട്ടേറിയേറ്റിൽ അധിക്ഷേപം

Must read

തിരുവനന്തപുരം: ചര്‍ച്ചയ്ക്കെത്തിയ പി ജി വിദ്യാര്‍ത്ഥി നേതാവിന് സെക്രട്ടേറിയേറ്റില്‍ വച്ച്‌ അധിക്ഷേപം. KMPGA സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ അജിത്ര സെക്രട്ടേറിയേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്ന് അജിത്ര പറഞ്ഞു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആശ തോമസ് ചര്‍ച്ചയ്ക്ക് വിളിച്ചത് പ്രകാരമാണ് പി ജി ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ ചര്‍ച്ചയ്ക്കായി സെക്രട്ടേറിയേറ്റില്‍ എത്തിയത്. ചര്‍ച്ച വൈകിയതിനാല്‍ പുറത്തെ കസേരയില്‍ അജിത്ര അക്കമുള്ളവര്‍ ഇരുന്നു. അപ്പേഴാണ് സെക്രട്ടേറിയേറ്റ് ജീവനക്കാരില്‍ ഒരാള്‍ എത്തി അധിക്ഷേപിച്ചത്. സ്ത്രീകള്‍ കസേരയില്‍ കാല് ഉയര്‍ത്തി ഇരിക്കാന്‍ പാടിലെന്ന് പറഞ്ഞായിരുന്ന ഉദ്യോഗസ്ഥന്റെ അധിക്ഷേപം.

സ്ത്രീകള്‍ പിന്നെ എങ്ങനെ ഇരിക്കണമെന്ന മറു ചോദ്യത്തിന്, വസ്ത്രമില്ലാതെ ഇരിക്കാനായിരുന്നു മറുപടി പറഞ്ഞതെന്ന് KMPGA സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ അജിത്ര പറഞ്ഞു. ഇതേ തുടര്‍ന്ന് KMPGA സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡോക്ടര്‍ അജിത്ര സെക്രട്ടേറിയേറ്റ് സൗത്ത് ബ്ലോക്കിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ് അധിക്ഷേപ പരാമര്‍ശം നടത്തിയത് എന്നാണ് വിവരം.കണ്ടോന്‍മെന്റ് വനിത പൊലീസ് സ്റ്റേഷനില്‍ പിജി ഡോക്ടര്‍മാര്‍ പരാതി നല്‍കി.

പിജി ഡോക്ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചിരുന്നു. ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യ​ത്. ഒ​.പി, വാ​ര്‍​ഡ് ബ​ഹി​ഷ്‌​ക​ര​ണം തു​ട​രും. കാ​ഷ്വാ​ലി​റ്റി, ലേ​ബ​ര്‍ റൂം ​തു​ട​ങ്ങി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളി​ല്‍ പി​.ജി ഡോ​ക്ട​ര്‍​മാ​ര്‍ ജോ​ലി​ക്ക് ക​യ​റും.

സർക്കാർ അഭ്യർഥനയും രോഗികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് തീരുമാനമെന്ന് കെ.എം.പി.ജി.എ അറിയിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ട്. ഇതേ തുടർന്നാണ് അത്യാഹിത വിഭാഗം ബഹിഷ്കരിച്ചുള്ള സമരം പിൻവലിക്കുന്നതെന്നും കെ.എം.പി.ജി.എ പറഞ്ഞു.

എന്നാൽ ആവശ്യങ്ങൾ പൂർണമായും പരിഹരിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം. മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരുമായി ഇന്ന് വീണ്ടും ചർച്ചയുണ്ട്. ഇതിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പി.ജി ഡോക്ടർമാർ അറിയിച്ചു.

പി​ജി ഡോ​ക്ട​ര്‍​മാ​രു​ടെ സ്‌​റ്റൈ​പെ​ന്‍​ഡ് നാ​ല് ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ധ​ന​വ​കു​പ്പി​ന്‍റെ നി​ല​പാ​ട്. സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ധ​ന​വ​കു​പ്പ് ഈ ​തീ​രു​മാ​നം സ്വീ​ക​രി​ച്ച​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ, കൊലപ്പെടുത്തിയത് വ്യോമാക്രമണത്തിലെന്ന് സൈന്യം

ടെൽ അവീവ് : ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തിൽ തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ അവകാശവാദം. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്. 3 പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള...

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

Popular this week