28.4 C
Kottayam
Thursday, May 30, 2024

ലോക്ക് ഡൗണിനെ തുടര്‍ന്ന് വിവാഹം മാറ്റിവെച്ചു; മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി

Must read

ജംഷദ്പുര്‍: ലോക്ക്ഡൗണിനെ തുര്‍ന്ന് വിവാഹം മാറ്റിവച്ചതിലുള്ള മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി. ജാര്‍ഖണ്ഡിലെ ജംഷദ്പുരിലെ വിശ്വകര്‍മ നഗറിലാണ് സംഭവം. സന്‍ജിത് ഗുപ്ത(30)ആണ് മരിച്ചത്.

വിവാഹം നീണ്ടു പോകുന്നതില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന സന്‍ജിത്ത് വീട്ടിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരിന്നു. ബിഹാര്‍ സ്വദേശിനിയുമായി ഏപ്രില്‍ 25നാണ് സന്‍ജിത്തിന്റെ വിവാഹം ഉറപ്പിച്ചിരുന്നത്.

എന്നാല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവാഹം മാറ്റി വയ്ക്കുകയായിരുന്നു. മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week