31.3 C
Kottayam
Saturday, September 28, 2024

2021 ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഇമോജി ഏത് പട്ടിക പുറത്ത്

Must read

2021 ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഇമോജികളുടെ പട്ടിക പുറത്തുവിട്ട് യൂണിക്കോഡ് കണ്‍സോര്‍ഷ്യം. സ്മൈലി, വികാരങ്ങള്‍ അടിസ്ഥാനമാക്കി വരുന്ന ഇമോജികള്‍, ആക്ഷന്‍, സ്പോര്‍ട്ട്സ് എന്നീ ഇമേജസെല്ലാം പരിഗണിച്ചിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് ‘ടിയേഴ്സ് ഓഫ് ജോയ്’ (ചിരിച്ച് കണ്ണില്‍ നിന്ന് വെള്ളം വരുന്ന ഇമോജി) 😂 ആണ്.

രണ്ടാം സ്ഥാനം ഹൃദയ ❤️ ചിഹ്നത്തിനാണ്. മൊത്തം ഇമോജി യൂസേജിന്റെ 5 ശതമാനമാണ് ‘ടിയേഴ്സ് ഓഫ് ജോയ്’ എന്ന ചിഹ്നത്തിന്റെ ഉപയോഗം. തൊട്ടടുത്ത് തന്നെ ഹൃദയം വരുന്നുണ്ട്. ഇതിന് പിന്നാലെ പട്ടികയില്‍ ഇടം നേടിയ ഇമോദികള്‍, തംസ് അപ്, കരച്ചില്‍, കൂപ്പുകൈ, കണ്ണില്‍ ലൗ ചിഹ്നം, ചിരി 👍 , 😭, 🙏, 😘, 😍, 😊 എന്നിവയാണ്.

2019 ലെ ഡേറ്റയില്‍ നിന്ന് ഈ വര്‍ഷത്തെ ഡേറ്റയ്ക്ക് വലിയ വ്യത്യാസമില്ലെന്ന് അധികൃതര്‍ പറയുന്നു. മൊത്തം 3,663 ഇമോജികളില്‍ നിന്ന് ആദ്യ 100 ഇമോജികളാണ് ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. 2021 ല്‍ പങ്കുവയ്ക്കപ്പെട്ട 82 ശതമാനം ഇമോജികളും ഇവയാണ്.

ഇതിന് പുറമെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഇമോജി വിഭാഗവും യൂണിക്കോഡ് കണ്‍സോര്‍ഷ്യം പുറത്തുവിട്ടു. സ്മൈലീസ് ആന്റ് ഇമോഷന്‍സ്, പീപ്പിള്‍ ആന്റ് ബോഡ്, ആക്ടിവിറ്റീസ്, ഫല്‍ഗ്സ് എന്നിങ്ങനെയാണ് ഇമോജികളെ തരം തിരിച്ചിരിക്കുന്നത്.

ഇതില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഫേസ സ്മൈലിംഗ്, ഹാന്‍ഡ് ഇമോജികളാണ്. അനിമല്‍സ് ആന്റ് നേച്ചര്‍ വിഭാഗത്തേക്കാള്‍ ഉപയോഗത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് പ്ലാന്റ്സ് ആന്റ് ഫല്‍വേഴ്സ് ആണ്. 258 ഇമോജികളോടെ ഏറ്റവും വലിയ വിഭാഗം ഫല്‍ഗ്സ് ആണെങ്കിലും ഏറ്റവും കുറവ് ഉപയോഗിക്കപ്പെടുന്നതും ഈ വിഭാഗമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ, കൊലപ്പെടുത്തിയത് വ്യോമാക്രമണത്തിലെന്ന് സൈന്യം

ടെൽ അവീവ് : ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തിൽ തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ അവകാശവാദം. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്. 3 പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള...

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

Popular this week