പാലക്കാട്: അട്ടപ്പാടിയില്‍ മൂന്ന് ദിവസം മാത്രമായ കുഞ്ഞ് മരിച്ചു. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഗീതു- സുനീഷ് ദമ്പതികളുടെ ആണ് കുഞ്ഞാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഈ വര്‍ഷത്തെ പത്താമത്തെ മരണവും. പ്രസവത്തെ തുടര്‍ന്ന് ഒരു മാതാവും മരിക്കുന്ന സാഹചര്യമുണ്ടായി. ഇന്ന് മരിച്ച ആണ്‍കുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് മരണമെന്നാണ് പറയുന്നത്.
അതേസമയം തുടരെയുള്ള ശിശുമരണങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് വേണ്ടിവരും. നാല് ദിവസത്തിനിടെ മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News