27.4 C
Kottayam
Friday, May 10, 2024

കെവിനും നീനുവും തമ്മിലുള്ള പ്രണയത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് നീനുവിന്റെ പിതാവ്

Must read

കോട്ടയം: കെവിനും നീനുവും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച തനിക്ക് അറിയില്ലായിരുന്നുവെന്ന് നീനുവിന്റെ പിതാവും കേസിലെ പ്രതിയുമായ ചാക്കോ ജോണ്‍. കെവിന്‍ കൊലക്കേസിലെ പ്രതികളെ കോടതി നേരിട്ടു വിചാരണ ചെയ്യുമ്പോഴാണ് ചാക്കോ മൊഴി നല്‍കിയത്. കെവിന്റെ ജാതിയും തനിക്ക് അറിയില്ലായിരുന്നുവെന്ന് ചാക്കോ കോടതിയില്‍ പറഞ്ഞു. ഭാര്യയും നീനുവും തമ്മില്‍ പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്നാണ് 16 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. നീനു സ്വന്തം അമ്മയുടെ വയറ്റില്‍ ചവിട്ടിയിട്ടുണ്ട്. അതിനെ തുടര്‍ന്നാണ് അവരുടെ ഗര്‍ഭപാത്രം നീക്കേണ്ടി വന്നതെന്നും ചാക്കോ കോടതിയില്‍ പറഞ്ഞു.

പ്രതികള്‍ കെവിനെ കൊന്നതു ദുരഭിമാനത്താലാണെന്ന ആരോപണത്തെ നിഷേധിക്കുന്നതാണു ചാക്കോയുടെ മൊഴി. നീനുവിന്റെയും മറ്റു പ്രധാന സാക്ഷികളുടേയും മൊഴികള്‍ പ്രതികള്‍ കോടതിയില്‍ നിഷേധിച്ചു. കേസിലെ പ്രധാന തെളിവായ മൊബൈല്‍ സന്ദേശം താന്‍ അയച്ചതല്ലെന്ന് ഒന്നാം പ്രതിയായ സാനു ചാക്കോ പറഞ്ഞു. ക്രിമിനല്‍ നടപടി നിയമം 313-ാം വകുപ്പ് പ്രകാരമുള്ള വിചാരണയാണ് കോടതിയില്‍ നടന്നത്. പ്രതികള്‍ക്ക് എതിരായി സാക്ഷികള്‍ നല്‍കിയിട്ടുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ ജഡ്ജി തന്നെ ചോദ്യങ്ങള്‍ തയാറാക്കി, കേസിലെ 14 പ്രതികളോടും നേരിട്ട് ചോദിക്കുന്ന രീതിയാണ് ഇത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week