31 C
Kottayam
Saturday, September 28, 2024

ജാതി തിരിച്ച് സ്‌കൂളില്‍ കുട്ടികളെ ഇരുത്തി; ‘കോവിഡ് പ്രോട്ടോകോള്‍’ എന്ന് ന്യായീകരണം! നടപടി

Must read

ചെന്നൈ: കൊവിഡ് പ്രോട്ടോകോളിന്റെ പേരില്‍ സ്‌കൂളില്‍ ജാതി അടിസ്ഥാനത്തില്‍ കുട്ടികളെ ബാച്ച് തിരിച്ചത് വിവാദമാകുന്നു. ചെന്നൈയിലെ ഒരു എല്‍പി സ്‌കൂളിലാണ് സംഭവം. വിവാദമായതിന് പിന്നാലെ ചെന്നൈ കോര്‍പ്പറേഷന്‍ സ്‌കൂളിനെതിരെ നടപടിയെടുക്കുകയും ബാച്ച് നടപടികള്‍ അവസാനിപ്പിക്കാനും നിര്‍ദേശം നല്‍കി. സ്‌കൂളില്‍ ജാതി അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ ഹാജര്‍ സൂക്ഷിക്കുന്നതായും ആരോപണമുണ്ട്.

എന്നാല്‍ ഇത് മനപൂര്‍വമല്ലെന്നും ഇത് നേരത്തെയുമുണ്ടെന്നുമാണ് പ്രധാന അധ്യാപികയുടെ വാദം. ജാതി അടിസ്ഥാനത്തിലുള്ള ഹാജര്‍ പട്ടിക സൂക്ഷിക്കുന്നത് ഭരണപരമായ കാര്യങ്ങള്‍ക്കാണെന്നും കുട്ടികള്‍ക്ക് പരസ്പരം അവരുടെ ജാതി അറിയില്ലെന്നും ടീച്ചര്‍ പറഞ്ഞു. നിലവില്‍ പ്രശ്‌നം പരിഹരിച്ചതായും ഹാജര്‍ പട്ടികയിലെ ആക്ഷേപം പരിഹരിച്ചതായും കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.

നിലവില്‍ അക്ഷരമാല ക്രമത്തിലാണ് ഹാജര്‍പട്ടിക. കോര്‍പ്പറേഷിന് കീഴിലുള്ള സ്‌കൂളുകളുടെ ഹാജര്‍ പട്ടിക പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായും ജിസിസി കമ്മീഷണര്‍ പറഞ്ഞു. ഹെഡ്മിസ്ട്രസിന്റെ നടപടി ഞെട്ടിക്കുന്നതാണെന്നും ഈ ഉത്തരവാദിത്വത്തില്‍ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറാനാവുമെന്നും സെന്റര്‍ ഫോര്‍ പോളിസി ആന്റ് ഡവലപ്പ്മെന്റ് ഡയറക്ടര്‍ രാജിവ് പറഞ്ഞു.

സര്‍ക്കാര്‍ ജാതിവിവേചനം ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ ചെറിയ കുട്ടികളില്‍ ജാതീയത കുത്തി നിറയ്ക്കുകയാണ് ഹെഡ്മിസ്ട്രസ് ചെയ്യുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി സിപിഐ

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ പരാതി...

മുംബൈയിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; അതീവ ജാ​ഗ്രത

മുംബൈ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ സുരക്ഷ ശക്തമാക്കി. ന​ഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഉൾപ്പെടെ സുരക്ഷ വർധിപ്പിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഈ സ്ഥലങ്ങളിൽ മോക് ഡ്രില്ലുകൾ...

വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി; ഭാര്യ പൊള്ളലേറ്റ് മരിച്ചു, രണ്ട് മക്കൾ ​ഗുരുതരാവസ്ഥയിൽ

കൊച്ചി: അങ്കമാലിയിൽ വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി. തീ ആളിക്കത്തിയതിനെ തുടർന്ന് വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ തീപ്പൊള്ളലേറ്റ് മരിച്ചു.പുളിയനം മില്ലുംപടിക്കൽ എച്ച്.ശശി, ഭാര്യ സുമി സനൽ എന്നിവരാണ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ...

അർജുനെ ഏറ്റുവാങ്ങി കേരളം; ആദരാഞ്ജലി അർപ്പിക്കാൻ ജനത്തിരക്ക്

കണ്ണൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടിൽ എത്തി. തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള...

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

Popular this week