24.6 C
Kottayam
Tuesday, May 14, 2024

ജീവനക്കാര്‍ ദീപാവലി ആഘോഷിക്കാന്‍ പോയി; യുവതി ആശുപത്രിയില്‍ മരിച്ചു

Must read

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ജീവനക്കാരുടെ അനാസ്ഥ മൂലം 26കാരി മരിച്ചു. സാഗര്‍ ജില്ലയിലാണ് സംഭവം. പ്രസവവാര്‍ഡിലെ ജീവനക്കാര്‍ ദീപാവലി ആഘോഷിക്കാന്‍ പോയസമയമാണ് യുവതി മരിച്ചത്. ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയാണ് യുവതി മരിച്ചത്.

സംഭവത്തില്‍ ഒരു നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്യുകയും ഡോക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ജീവനക്കാര്‍ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

പ്രസവത്തെ തുടര്‍ന്ന് ചില കുത്തിവയ്പ്പുകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഭാര്യ മരിച്ചതെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയതായി സിറ്റി പോലീസ് സൂപ്രണ്ട് (സിഎസ്പി) രവീന്ദ്ര മിശ്ര പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week