32.3 C
Kottayam
Thursday, May 2, 2024

പുരുഷു എന്നെ അനുഗ്രഹിക്കണം: മുസ്ലിം ലീഗിൽ ഇത്തവണയും വനിതാ പ്രാതിനിധ്യമില്ല, വിമർശിച്ച് സാമൂഹ്യ മാധ്യമങ്ങൾ

Must read

കോ​ഴി​ക്കോ​ട്​: മുസ്ലിം ലീഗിനെ വിമർശിച്ചു സാമൂഹ്യമാധ്യമങ്ങൾ രംഗത്ത്. മു​സ്​​ലിം യൂ​ത്ത്​ ലീ​ഗി​‍ന്റെ ഭാ​ര​വാ​ഹി​സ്​​ഥാ​ന​ങ്ങ​ളി​ല്‍ നിന്ന് വ​നി​ത​ക​ള്‍ പു​റ​ത്തായതിനെതിരെയാണ് വിമർശനങ്ങൾ ഉയരുന്നത്. ഹരിതയിലുണ്ടായ വിവാദങ്ങൾ കെട്ടടങ്ങും മുൻപ് തന്നെ വനിതകൾ ഇല്ലാത്ത ഒരു മുസ്ലിം ലീഗ് നേതൃത്വം തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ഒരു പുരുഷാധിപത്യ പാർട്ടി തന്നെയാണ് മുസ്ലിം ലീഗ് എന്ന് ആണയിട്ട് പറയുകയാണ് വിമർശകർ.

എന്നാൽ യൂ​ത്ത്​​ലീ​ഗ്​ അം​ഗ​ത്വ കാ​മ്പയി​ന്‍ നേ​ര​ത്തേ ക​ഴി​ഞ്ഞ​തി​നാ​ല്‍ അ​ടു​ത്ത കാമ്പയി​നു​ശേ​ഷം വ​നി​ത​ക​ളെ പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ്​ നേ​തൃ​ത്വ​ത്തി​‍ന്റെ വി​ശ​ദീ​ക​ര​ണം. പക്ഷെ പോ​ഷ​ക​സം​ഘ​ട​ന​ക​ളി​ല്‍ 20 ശത​മാ​നം വ​നി​ത സം​വ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന ലീ​ഗ്​ പ്ര​വ​ര്‍​ത്ത​ക സ​മി​തി തീ​രു​മാ​ന​ശേ​ഷ​വും യൂ​ത്ത്​​ലീ​ഗ്​ നേ​തൃ​സ്​​ഥാ​ന​ത്ത്​ വ​നി​ത​ക​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടാത്തതാണ് വിമർശകരെ ചൊടിപ്പിച്ചത്.

അതേസമയം, ഹ​രി​ത ഉ​യ​ര്‍​ത്തി​യ ക​ലാ​പ​ത്തെ തു​ട​ര്‍​ന്ന്​ എം.​എ​സ്.​എ​ഫ്​ ദേ​ശീ​യ വൈ​സ്​ പ്ര​സി​ഡ​ന്‍​റ്​ സ്​​ഥാ​ന​ത്തു​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട അ​ഡ്വ. ഫാ​ത്തി​മ ത​ഹ്​​ലി​യ​യെ യൂ​ത്ത്​​ലീ​ഗ്​ ഭാ​ര​വാ​ഹി​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്ന്​ ശ്രു​തി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ലീഗ് അ​വ​ഗ​ണി​ക്കുകയായിരുന്നു. ഇതിനെതിരെയും പ്രതിഷേധങ്ങൾ ശക്തമാണ്.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയില്‍ മുനവ്വറലി തങ്ങള്‍ പ്രസിഡന്റായും പി കെ ഫിറോസ് ജനറല്‍ സെക്രട്ടറിയായും തുടരും. മുജീബ് കാടേരി, അഷ്റഫ് എടനീര്‍, കെ എ മാഹീന്‍, ഫൈസല്‍ ബാഫഖി തങ്ങള്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സി കെ മുഹമ്മദാലി, നസീര്‍ കാരിയാട്, ജിഷാന്‍ കോഴിക്കോട്, ഗഫൂര്‍ കോല്‍ക്കളത്തില്‍ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. പ്രവര്‍ത്തക സമിതിയുടെ തീരുമാനമനുസരിച്ച് 17-ല്‍ നിന്ന് 11 ലേക്ക് ഭാരവാഹി പട്ടിക ചുരുക്കിയതിനാല്‍ പ്രഗത്ഭരെ മാറ്റി നിര്‍ത്തേണ്ടി വന്നിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം അറിയിച്ചു. യൂത്ത് ലീഗ് സെക്രട്ടറിയേറ്റില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week