തിരുവനന്തപുരം:സംസ്ഥാനത്ത് പുതുക്കിയ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങളോടെ ബുധനാഴ്‌ച മുതൽ ബസ് സർവീസുകൾ ആരംഭിക്കും.ജില്ലയ്ക്ക് അകത്തുള്ള ബസ് സര്‍വ്വീസുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. നിന്നുള്ള യാത്ര അനുവദിക്കില്ല. അതത് ജില്ലകളിലെ വാഹന ഗതാഗതത്തിനും ആളുകളുടെ സഞ്ചാരത്തിനും തടസം ഉണ്ടാകില്ല. പകുതി യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളു. ലോക്ക് ഡൗണിൽ കുടുങ്ങിയവർക്ക് വീടുകളിലേക്ക് തിരിച്ചുപോകാം. മറ്റ് അടിയന്തര സാഹചര്യങ്ങളിലും യാത്ര അനുവദിക്കും.ഇരുചക്രവാഹങ്ങളിൽ കുടുംബാംഗം ആണെങ്കിൽ മാത്രം രണ്ട് പേർക്ക് യാത്ര ചെയ്യാം. ഇലക്ട്രീഷ്യന്മാരും ടെക്‌നീഷ്യന്മാരും ട്രേഡ് ലൈസൻസ് കൈവശം കരുതണം. കണ്ടൈൻമെൻറ് സോണിൽ പ്രവേശിക്കുന്നതിന് ശക്തമായ നിരീക്ഷണം ഉണ്ടാകും.
രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ജില്ല കടന്ന് യാത്ര അനുവദിക്കും. ഇതിനായി പാസിന്റെ ആവശ്യമില്ല. തിരിച്ചറിയൽ കാർഡ് കരുതിയാൽ മതിയാകും. ഓട്ടോറിക്ഷയിൽ ഡ്രൈവർക്ക് പുറമെ ഒരാൾക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. ടാക്‌സിയിൽ ഡ്രൈവർക്ക് പുറമേ രണ്ട് പേർക്ക് യാത്ര ചെയ്യാം. മാളുകൾ അല്ലാത്ത ഷോപ്പിംഗ് കോംപ്ലക്സുകളിൽ പകുതി കടകൾ തുറക്കാം. ബ്യൂട്ടി പാർലറുകൾ തുറക്കാൻ അനുമതി നൽകി.