ഹൈദരാബാദ്: ഹിന്ദു മഹാസഭ നേതാവ് സവർക്കറെ വൈകാതെ ബിജെപി രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്ന് എഐഎംഐഎം അധ്യക്ഷൻ അസാദുദ്ദീൻ ഒവൈസി. സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞത് ഗാന്ധിജി പറഞ്ഞിട്ടാണെന്ന കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഒവൈസി.
ബിജെപി ചരിത്രം വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഇത് തുടരുകയാണെങ്കിൽ മഹാത്മാ ഗാന്ധിയെ മാറ്റി സവർക്കറെ രാഷ്ട്രപിതാവാക്കും. മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിൽ സവർക്കറിന് പങ്കുണ്ടെന്ന് ജസ്റ്റീസ് ജീവൻ ലാൽ കപൂറിന്റെ അന്വേഷണത്തിൽ തെളിഞ്ഞതാണെന്നും ഒവൈസി കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഉള്‍പ്പടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിവാദ വിഷയമാണ് ജയിലില്‍ കഴിഞ്ഞിരുന്ന സവര്‍ക്കറുടെ മാപ്പ് അപേക്ഷ എന്നും രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. സവര്‍ക്കറുടെ മോചനത്തിനായി ഗാന്ധിജിയും അഭ്യര്‍ഥിച്ചിരുന്നു. ജയില്‍ മോചിതനായാല്‍ സവര്‍ക്കര്‍ സമാധാനപരമായി പ്രക്ഷോഭങ്ങള്‍ നടത്തിക്കൊള്ളും എന്നാണ് ഗാന്ധിജി ഉറപ്പു നല്‍കിയിരുന്നതെന്നും രാജ്നാഥ് പറഞ്ഞു.
ഇന്ത്യയുടെ മോചനത്തിനായി യത്നിക്കുന്നത് പോലെ സവര്‍ക്കറുടെ മോചനത്തിനായും പ്രയത്നിക്കുമെന്നും ഗാന്ധിജി പറഞ്ഞിരുന്നതായും രാജ്നാഥ് സിംഗ് പറഞ്ഞു. ഭരണഘടന ശില്പി ഡോ. ബി.ആര് അംബേദ്കറിനും സവര്‍ക്കറുമായി അടുപ്പമുണ്ടായിരുന്നു എന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
സവര്‍ക്കര്‍ ഒരിക്കലും ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ല. യാഥാര്‍ഥ്യബോധമുള്ള തികഞ്ഞ ദേശീയ വാദിയായിരുന്നു. ദേശീയ നേതൃനിരയില്‍ നിന്നവരെക്കുറിച്ച് വിഭിന്ന അഭിപ്രായങ്ങള്‍ ഉണ്ടാകാം. എന്നാല്‍, ഒരു പ്രത്യേക കാഴ്ചപ്പാടില്‍ അവരെ ഒതുക്കുന്നത് ശരിയല്ല. സവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. അദ്ദേഹത്തെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് പൊറുക്കാനാകില്ല.
പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ സവര്‍ക്കറെ ചോദ്യം ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ ഓര്‍മിക്കണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. രാഷ്ട്ര നിര്‍മാണത്തില്‍ സവര്‍ക്കറുടെ പങ്ക് അവഗണിക്കാനാകില്ല. സവര്‍ക്കാര്‍ രാജ്യത്തിന്റെ മഹാനായകനായിരുന്നു. ഭാവിയിലും അങ്ങനെയായിരിക്കും. തികഞ്ഞ ദേശഭക്തനായിരുന്ന അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ രണ്ടു തവണയാണ് ജയിലിലടച്ചത്.
സവര്‍ക്കര്‍ ഒരു വ്യക്തിയല്ല, മറിച്ച് ഒരാശയമാണെന്നാണ് മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയ് പറഞ്ഞത്. സവര്‍ക്കാര്‍ ഒരു രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം ഒരു സാംസ്കാരിക നായകനായിരുന്നു എന്നും സവര്‍ക്കറെക്കുറിച്ചു കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടിരുന്നു.