23.9 C
Kottayam
Tuesday, November 26, 2024

ഫോട്ടോ ഫിൽട്ടർ ചെയ്ത് സുന്ദരനാകും,ഐ.ടി. വിദഗ്ദനെന്ന് വിലാസം,ഇൻസ്റ്റഗ്രാം പരിചയത്തിലൂടെ പെൺകുട്ടികളുടെ സ്വർണവും പണവും തട്ടിയ യുവാവ് പിടിയിൽ

Must read

കടക്കാവൂർ :മൊബൈൽ ഫോണിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട ഫോട്ടോകൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്ന യുവാവിനെ പോലീസ് പിടികൂടി.ഇൻസ്റ്റഗ്രാം വാട്സപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളെയും യുവതികളെയും പരിചയപ്പെട്ട ശേഷം അവരുടെ ഫോട്ടോയും വീഡിയോയും കൈക്കലാക്കിയിട്ട് അവരെ ഭീഷണി പെടുത്തി അവരിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്ത തമിഴ്നാട് തിരുവള്ളൂർ ജില്ലയിൽ ചെന്നൈ അമ്പത്തൂർ വിനായക പുരം ഡോക്ടർ രാജേന്ദ്ര പ്രസാദ് സ്ട്രീറ്റിൽ ഡോർ നമ്പർ 25 സുരേഷ് കുമാർ 28 വയസുള്ള ജെറി എന്ന് വിളിക്കുന്ന ശ്യാമിനെ ആണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയതത്.

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു സ്വർണവും പണവും നഷ്ടപ്പെട്ടതായി പരാതി ലഭിച്ചതിനെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണംനടത്തി വരവെയാണ് പ്രതി പിടിയിലായത് തിരുവനന്തപുരം റൂറൽ എസ് പി പി കെ മധുവിന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ SHO അജേഷ് ബി,എസ് ഐ ദീപു, എ എസ് ഐ മാരായ ജയപ്രസാദ്,ശ്രീകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ ജ്യോതിഷ്,എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച തമിഴ്നാട്ടിലും കർണാടകയിലും സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷിച്ചുവരവേ യാണ് പ്രതിയെ ബാംഗ്ലൂരിൽ നിന്ന് പിടികൂടിയത്.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ബാംഗ്ലൂരിലുള്ള ഒരു പ്രമുഖ IT സ്ഥാപനത്തിൽ ആണ് ജോലി ചെയ്തിരുന്നത് എന്ന് മനസിലാക്കിയ അനേഷണ സംഘം അവിടെ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി സമാനമായ രീതിയിൽ പെൺകുട്ടികളേയും യുവതികളേയും ഫോട്ടോയും വീഡിയോയും കൈക്കലാക്കി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സ്വന്തം ഫോട്ടോ ഫിൽട്ടർ ചെയ്തു അതിസുന്ദരമാക്കി സമൂഹ മാധ്യമത്തിലൂടെ ഫ്രണ്ട്ഷിപ്പ് മെസ്സേജും അയച്ചു ബാംഗ്ലൂരിലും ചെന്നൈയിലും കേരളത്തിലെ വിവിധ ഐ ടി സ്ഥാപനങ്ങളിലെയും മേൽവിലാസത്തിൽ വ്യാജമായി ഉണ്ടാക്കിയാണ് പ്രതി പലർക്കും നൽകിയിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി.

കേരള പോലീസ് സോഷ്യൽ മീഡിയയിലൂടെ വിവിധ തട്ടിപ്പുകളെ കുറിച്ച് അറിയിപ്പുകൾ നൽകിയിട്ടും സമൂഹം കരുതലോടെ കാണാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ ഉണ്ടാകുന്നതെന്നും പരിചയമില്ലാത്തവരുടെ ഫ്രണ്ട്ഷിപ്പ് മെസ്സേജുകൾ ഒരിക്കലും സ്വികരിക്കരുതെന്നു പൊലീസ് മുന്നറിയിപ്പ് നൽകി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഞാനാണ് മ്യൂസിക് ഡയറക്ടറെങ്കിൽ പാടില്ലെന്ന് എംജി ശ്രീകുമാർ;  എന്താണ് തന്നോട് ഇത്ര ദേഷ്യമെന്ന് ഇപ്പോഴും അറിയില്ല, വെളിപ്പെടുത്തലുമായി സംഗീത സംവിധായകൻ

കൊച്ചി:ജോസഫ് എന്ന ചിത്രത്തിലെ ‘പൂമുത്തോളെ’ എന്ന ഗാനം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഈ സിനിമയിലൂടെയാണ് രഞ്ജിൻ രാജ് സംഗീത സംവിധാന രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് കാണക്കാണെ, മാളികപ്പുറം എന്നീ ചിത്രങ്ങളിലും രഞ്ജിൻ സംഗീത...

അറസ്റ്റ് വാറന്റ് പോരാ, നെതന്യാഹുവിന് വധശിക്ഷ നൽകണം; പ്രതികരണവുമായി ആയത്തുള്ള അലി ഖമേനി

ടെഹ്റാൻ : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി വിധിയിൽ പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അറസ്റ്റ് വാറന്റ് പോരാ, വധശിക്ഷയാണ്...

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

Popular this week