25.5 C
Kottayam
Sunday, September 29, 2024

അത് ചെയ്യുന്നവര്‍ക്കും കാണുന്നവര്‍ക്കും സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ കിട്ടട്ടെ, എനിക്ക് ഒരു കുഴപ്പവുമില്ല; ട്രോളുകളെക്കുറിച്ച് രചന നാരായണന്‍കുട്ടി

Must read

മലയാള സിനിമയില്‍ സഹനടിയായും നായികയായുമൊക്കെ ശ്രദ്ധിക്കപ്പെട്ട താരമാണ് രചന നാരായണന്‍കുട്ടി. നര്‍ത്തകിയും അവതാരകയും കൂടിയായ രചന ഒരു സ്വകാര്യ ടി.വി ചാനലിലെ സീരീസ് വഴിയാണ് അഭിനേത്രിയായി ശ്രദ്ധിക്കപ്പെട്ടത്. ഒരുപാട് ട്രോളുകള്‍ താരത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ ട്രോളുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം.

ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രചന. ട്രോളുകള്‍ ശ്രദ്ധിക്കാറുണ്ടോ, അത് പരിധി കടക്കുന്നതായി തോന്നാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് രചന പ്രതികരിച്ചത്. ട്രോളുകളെ താന്‍ അത്ര കാര്യമായി എടുക്കാറില്ലെന്നും അത് മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കുന്നുണ്ടെങ്കില്‍ തനിക്ക് കുഴപ്പമില്ല എന്നുമാണ് രചന പറഞ്ഞത്.

”ആദ്യമൊക്കെ ചില ട്രോളുകള്‍ പരിധി കടക്കുന്നതായി തോന്നിയിട്ടുണ്ട്. പിന്നെ ‘ട്രോള്‍’ എന്ന പേരില്‍ തന്നെ ഉണ്ടല്ലോ. അത് ഒരാളെ ഇന്‍സള്‍ട്ട് ചെയ്യാന്‍ വേണ്ടി മനപ്പൂര്‍വ്വം ചെയ്യുന്നതാണ്. അപ്പൊ അത് ചെയ്യുന്നവര്‍ക്കും കാണുന്നവര്‍ക്കും സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ കിട്ടട്ടെ. എനിക്ക് ഒരു കുഴപ്പവുമില്ല. അത് എന്നെ ബാധിച്ചിട്ടൊന്നുമില്ല. ചിലത് നല്ല രസമാണ്, നന്നായി എഡിറ്റ് ചെയ്ത് പുറത്തിറക്കുമ്പൊ ആലോചിക്കും, ഇതിന് ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമല്ലോ എന്ന്. അപ്പൊ നമ്മളും അത് ആസ്വദിക്കും. അതിനെ വലിയ സംഭവമായി ഒന്നും കാണാറില്ല,” രചന പറഞ്ഞു.

ആമേന്‍ എന്ന സിനിമയില്‍ രചന അവതരിപ്പിച്ച ഫഹദ് ഫാസിലിന്റെ സഹോദരി ക്ലാരയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിലെ ക്ലാര പറയുന്ന ‘പോ കോഴി’ എന്ന ഡയലോഗ് വൈറലായിരുന്നു. ഇതിനെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ ജീവിതത്തില്‍ അങ്ങനെ പറയേണ്ട അവസരം ഇതുവരെ ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ആര്‍.ജെ ആയി ജോലി ചെയ്യുന്ന സമയത്ത് ഒരാളെ തല്ലിയിട്ടുണ്ടെന്നും രചന അഭിമുഖത്തില്‍ പറഞ്ഞു.

രാവിലെ നേരത്തേ ജോലിക്ക് പോകുന്ന സമയത്ത് ഒരു ദിവസം ബസില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ മോശമായി പെരുമാറിയ ആളെ അടിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു. ”നമ്മള്‍ ഇങ്ങനെയൊക്കെ ചെയ്താലും പെട്ടെന്ന് ആ ഒരു സമയത്ത് ഷോക്ക് ആവും. പിന്നെ ‘എന്താണ് ആള്‍ക്കാര്‍ ഇങ്ങനെ’ എന്ന ചിന്ത വരും,” രചന കൂട്ടിച്ചേര്‍ത്തു.

തന്റെ യുട്യൂബ് ചാനല്‍ വഴി ഡാന്‍സ് വീഡിയോകള്‍ പങ്കുവെക്കാറുമുണ്ട് താരം. എന്നാല്‍ സമൂഹമാധ്യമ അക്കൗണ്ടുകളോട് തനിക്ക് ഭ്രമമൊന്നും ഇല്ലെന്നും തുടര്‍ച്ചയായി കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യാറില്ലെന്നും താരം പറഞ്ഞു. 2001ല്‍ തീര്‍ഥാടനം എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറിയ രചന കാന്താരി, തിലോത്തമ, ലക്കി സ്റ്റാര്‍ എന്നീ ചിത്രങ്ങളില്‍ നായികയായും അഭിനയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചിന്നക്കനാലിൽ വീണ്ടും ആക്രമണവുമായി ചക്കക്കൊമ്പൻ; വീട് തകർത്തു

ഇടുക്കി: ചിന്നക്കനാലിൽ 301 ന് സമീപം വീട് തകർത്ത് ചക്കക്കൊമ്പൻ. 301ലെ ഐസക് വർഗീസിൻ്റെ വീടാണ് ഇന്നലെ രാത്രിയിൽ ചക്കക്കൊമ്പൻ തകർത്തത്. ആനയിറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ് ഐസക്കും ഭാര്യയും സമീപത്തെ വീട്ടിലേക്ക് മാറിയിരുന്നു. വീടിന്റെ...

മഴ മുന്നറിയിപ്പ്, ഇന്ന് 7 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരള-...

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

Popular this week