27.4 C
Kottayam
Monday, September 30, 2024

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ധനസഹായം; തുക അനുവദിച്ച് കേന്ദ്രം

Must read

ദില്ലി : കൊവിഡ് ബാധിച്ച് മരിച്ചവരുടെ ധനസഹായത്തിനായി തുക അനുവദിച്ച് കേന്ദ്രം . 7274 കോടി രൂപ സംസ്ഥാനങ്ങളുടെ ഫണ്ടിലേക്ക് കൈമാറി. സംസ്ഥാന ദുരന്തനിവാരണ നിധിക്കുള്ള തുകയാണ് കേന്ദ്രം കൈമാറിയത്. കൊവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങൾക്ക് 50000 രൂപ നഷ്ടപരിഹാരം നൽകുമെന്നും നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തിയതായും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കൊവിഡ് ബാധിച്ച് 30 ദിവസത്തിൽ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം നല്‍കും.

പിന്നാലെ കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവർക്ക് ധനസഹായം അനുവദിച്ചുള്ള സർക്കാർ ഉത്തരവ് ഇറങ്ങി. 50,000 രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് നൽകാനാണ് തീരുമാനം. രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത് മുതൽ കൊവിഡ് ദുരന്തമായി പ്രഖ്യാപിച്ച് ഉത്തരവ് പിൻവലിക്കുന്നത് വരെയുള്ള മരണങ്ങൾക്ക് ധനസഹായം ബാധകമാണ്. നഷ്ടപരിഹാരം നല്‍കാനുള്ള സംസ്ഥാനത്തിന്‍റെ മാര്‍ഗ നിര്‍ദേശം പുറത്തിറങ്ങി. മരിച്ചവരുടെ ഉറ്റബന്ധുക്കള്‍ക്ക് അടുത്ത മാസം 10 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. ജില്ലാ കളക്ടര്‍മാര്‍ക്കാണ് അപേക്ഷ നൽകേണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒൻപതാം ക്ലാസ്സുകാരിയോട് ലൈംഗികാതിക്രമം; കോയമ്പത്തൂരിൽ അധ്യാപിക അറസ്റ്റിൽ

കോയമ്പത്തൂർ: ലൈംഗികാതിക്രമ പരാതിയിൽ അധ്യാപിക അറസ്റ്റിൽ. കോയമ്പത്തൂർ ഉദയംപാളയം സ്വദേശി എസ്‌ സൗന്ദര്യ (32) ആണ് അറസ്റ്റിലായത്. സ്വകാര്യ സ്കൂളിലെ ഒൻപതാം ക്ലാസ്സുകാരിയുടെ അമ്മയുടെ പരാതിയിൽ ആണ്‌ അറസ്റ്റ്. സൗന്ദര്യ ആറ് മാസം...

സിറിയയിലെ ഐഎസ് ട്രെയിനിം​ഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം; 37 ഭീകര‍ർ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്രെയിനിംഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം. ഈ മാസം രണ്ട് തവണകളിലായി നടത്തിയ വ്യോമാക്രമണത്തിൽ 37 ഭീകരരെ വധിച്ചെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിൻ്റെയും അൽ ഖ്വയ്ദയുമായി ബന്ധമുള്ള...

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു,മാനേജർ ജോഷി കുറ്റക്കാരൻ

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി...

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

Popular this week