31.3 C
Kottayam
Wednesday, October 2, 2024

സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; ഇളവുകള്‍ ഇവയ്ക്ക് മാത്രം

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ നിരത്തിലിറക്കരുത്. ചരക്കു വാഹനങ്ങള്‍, ആരോഗ്യ ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍, അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്കാണ് യാത്രാനുമതിയുള്ളത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിക്കും.

പാല്‍ സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്ക് അനുമതിയുണ്ട്. മാധ്യമങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ലാബുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും. കല്യാണങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കുമല്ലാതെ ആളുകള്‍ ഒത്തുകൂടാന്‍ അനുവദിക്കില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവ പ്രവര്‍ത്തിക്കും.

മാലിന്യ നിര്‍മാര്‍ജന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍, നടന്നു വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട വരുന്ന ഉത്പാദന സംസ്‌കരണ ശാലകള്‍ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. ആരാധനാലയങ്ങളില്‍ പൂജാകര്‍മങ്ങള്‍ക്ക് പോകുന്നതിന് പുരോഹിതന്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ആളുകള്‍ നടന്നും സൈക്കിളിലും പോകുന്നതിന് അനുവദിക്കും. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ ഡെലിവറി രാത്രി പത്തു വരെ അനുവദിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കഴിഞ്ഞ ഞായറാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന റോഡുകളില്‍ 17നും നിയന്ത്രണം തുടരും. പുലര്‍ച്ചെ അഞ്ച് മണി മുതല്‍ രാവിലെ പത്തു മണി വരെയാണ് നിയന്ത്രണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

‘ഭാര്യയുടെ കിടപ്പറ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി,ബാല ചെയ്തത്’; വെളിപ്പെടുത്തൽ

ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് കുക്കു എനേല. കൊടി പീഡനങ്ങളാണ് അമൃതയും ബാലായുടെ രണ്ടാം ഭാര്യയാണ് എലിസബത്തും നേരിട്ടതെന്നാണ് എനേല പറയുന്നത്. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇരുവരുമെന്നും...

പുണെയിൽ ഹെലികോപ്ടർ തകർന്നുവീണു; മൂന്ന് മരണം

പുണെ: പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍...

വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തായ്‌ലാൻഡിൽ മലയാളി യുവതി മരിച്ചു

തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍...

Popular this week