ന്യൂഡല്‍ഹി: അശ്ലീലചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയ്ക്കു രണ്ടു മാസത്തിനു ശേഷം ജാമ്യം. 50,000 രൂപ ജാമ്യത്തുക കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചത്. 1400 പേജുള്ള കുറ്റപത്രം കഴിഞ്ഞ വ്യാഴാഴ്ചയാണ് മുംബൈ പൊലീസ് സമര്‍പ്പിച്ചത്. ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവാണു രാജ് കുന്ദ്ര.
അന്വേഷണം പൂര്‍ണമായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് രാജ് കുന്ദ്ര ശനിയാഴ്ച കോടതിയെ സമീപിച്ചിരുന്നു. കേസില്‍ തന്നെ ബലിയാടാക്കുകയായിരുന്നെന്നാണു രാജ് കുന്ദ്രയുടെ വാദം. കേസിന് ആസ്പദമായ സംഭവത്തില്‍ തന്റെ പങ്ക് തെളിയിക്കുന്നതിന് യാതൊരു തെളിവും കുറ്റപത്രത്തിലില്ലെന്നു കുന്ദ്ര കോടതിയില്‍ വാദിച്ചു. ജൂലൈ 19നാണ് അറസ്റ്റ് ചെയ്തത്.
ഹോട്ട് ഷോട്ട് എന്ന ആപ്പ് വഴി നീല ചിത്രങ്ങള്‍ വില്‍ക്കുന്നു എന്ന കേസില്‍ ജൂലായ് മാസത്തിലാണ് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെയും ജാമ്യത്തിന് വേണ്ടി കുന്ദ്ര ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. പൊലീസും ജാമ്യത്തെ എതിര്‍ത്തു. അശ്ലീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടി ഗഹന വസിഷ്ഠ അടക്കം എട്ടുപേര്‍ക്കെതിരെ മുംബൈ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയിട്ടുണ്ട്.
സിനിമയില്‍ അവസരം തേടുന്ന യുവതികളെ രാജ് കുന്ദ്രയും കൂട്ടാളികളും ചൂഷണം ചെയ്യുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. ശില്പ ഷെട്ടിയുള്‍പ്പെടെ 43 സാക്ഷികളാണു കേസിലുള്ളത്. ശില്പ ഷെട്ടിക്ക് കുന്ദ്രയുടെ പദ്ധതികളൊന്നും അറിവുണ്ടായിരുന്നില്ലെന്നും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്.