ആലപ്പുഴ:പൂച്ചാക്കലില്‍ നാടിനെ നടുക്കിയ വിപിന്‍ലാല്‍ കൊലപാതക കേസില്‍ ഒളിവില്‍ പോയ പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ചേര്‍ത്തല തൈക്കാട്ടുശ്ശേരിയില്‍ അഞ്ചാം വാര്‍ഡ് രോഹിണിയില്‍ വിപിന്‍ലാലിനെ (37) മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ കൊലപാതകം നടന്നത്. ഒരു സംഘം യുവാക്കളെത്തി പിക്കപ്പ് വാന്‍ വാഹനത്തിനുടമയായ വിപിന്‍ലാലിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊല ചെയ്യപ്പെട്ടത് അന്നു തന്നെ കേസിലെ പ്രധാന പ്രതി തൈക്കാട്ടുശ്ശേരി മാക്കേക്കടവ് കണിയാം ചിറയില്‍ സുജിത്തിനെ (27) പൂച്ചാക്കല്‍ പൊലീസ് പിടികൂടി. എന്നാല്‍ കൂട്ടുപ്രതികള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിലെ പ്രതികളായ തൈക്കാട്ടുശ്ശേരി ഒന്‍പതാം വാര്‍ഡ് ശ്രീശൈലത്തില്‍ അഭിജിത്ത് (27), പത്താം വാര്‍ഡ് സുഭാഷ് ഭവനത്തില്‍ സുധീഷ് (23), പത്താം വാര്‍ഡ് പണിക്കാം വേലി വീട്ടില്‍ ജിബിന്‍ (28), പത്താം വാര്‍ഡ് ചീരാത്തുകാട്ടില്‍ അനന്ദകൃഷ്ണന്‍ (25) എന്നിവരെ ഇടുക്കിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലുണ്ടായ സംഘര്‍ഷത്തിലാണ് .
വിപിന്‍ലാലിന്‍റെ ജോലിക്കാരനായ വിവേകിന്‍റെ സഹോദരിയുടെ ഫോണില്‍ ഒരു യുവാവ് അയച്ച അശ്ലീല സന്ദേശമായിരുന്നു സംഘര്‍ഷത്തിന് കാരണം. ഈ വിഷയം പരിഹരിക്കുന്നതിന് മുന്‍കൈ എടുത്ത ആളായിരുന്നു വിപിന്‍ലാല്‍. വിഷയം പരിഹരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് സംഘര്‍ഷം. വിവേകിനൊപ്പം വിപിന്‍ ലാല്‍ സന്ദേശം അയച്ച യുവാവിന്റെ വീട്ടിലെത്തി പ്രശ്നം പരിഹരിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ അശ്ലീല സന്ദേശം അയച്ച യുവാവിന്റെ സുഹൃത്ത് സുജിത്തും കൂട്ടാളികളുമെത്തിയാണ് സംഘര്‍മുണ്ടാക്കിയത്.
ശനിയാഴ്ച രാത്രി വിപിന്‍ലാല്‍ ജോലിക്കായി പോകുന്നതിനിടയില്‍ വീടിനടുത്തുള്ള റോഡില്‍ വച്ചായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ തലയ്ക്ക് സാരമായ് പരിക്കേറ്റ വിപിന്‍ ലാല്‍ ആശുപത്രി യിലേയ്ക്കുള്ള യാത്രാമദ്ധ്യേ മരിക്കുകയായിരുന്നു. കസ്റ്റഡിയിലായ സംഘത്തിലെ കൂട്ടാളികളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുകയാണെന്ന് പൊലീസ് പറഞ്ഞു.