29.8 C
Kottayam
Sunday, October 6, 2024

തലവെട്ടം കണ്ടാൽ പറന്നു കൊത്തും, പരുന്ത് ‘ഭീകരൻ’ ഒടുവിൽ വലയിൽ

Must read

ആലപ്പുഴ:ആളുകളെ പറന്നുചെന്ന് കൊത്തിയിരുന്ന ആക്രമണകാരിയായ പരുന്തിനെ ഹരിപ്പാട് നിന്ന് പിടികൂടി. ചിങ്ങോലി പന്ത്രണ്ടാം വാര്‍ഡില്‍ വൈദ്യശാലയ്ക്ക്‌ പടിഞ്ഞാറ് പേരാത്ത് ഭാഗത്തെ വീടുകളിലെ ആളുകള്‍ക്ക് പുറത്തിറങ്ങാനാവാത്ത വിധം ശല്യക്കാരന്‍ ആയിരുന്ന പരുന്തിനെ ആണ് നാട്ടുകാര്‍ പിടികൂടിയത്.

വീടിന് പുറത്തിറങ്ങിയാല്‍ പറന്നുവന്ന് ആക്രമിക്കുന്ന രീതിയായിരുന്നു പരുന്തിന്റേത്. ഇതുമൂലം ഭയന്നാണ് കുട്ടികളടക്കമുള്ളവര്‍ കഴിഞ്ഞിരുന്നത്. പരുന്തിന്റെ ആക്രമണത്തില്‍ പേരാത്ത് തെക്കതില്‍ സരോജിനി മരുമകള്‍ ജയന്തി, ഹരി ഭവനം അമല, ഗൗരിസില്‍ നീതു കൃഷ്ണ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

പരുന്തിന്റെ ശല്യം കാരണം ഭീതിയോടെ കഴിഞ്ഞിരുന്ന ജനങ്ങള്‍ ഗ്രാമസഭയില്‍ വിവരമറിയിക്കുകയും ഗ്രാമപഞ്ചായത്ത് അംഗം ബി അന്‍സിയ റാന്നി ഫോറസ്റ്റ് ഡിവിഷനില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച്‌ വല ഉപയോഗിച്ച്‌ പരിക്കേല്‍ക്കാതെ പിടികൂടുകയായിരുന്നു. ഗ്രാമപഞ്ചായത്തംഗം ബി ആന്‍സിയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന പരുന്തിനെ ഇന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇസ്രയേൽ ആക്രമണം, ലെബനനിൽ നിരവധി ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു, ആശുപത്രികൾ അടച്ചുപൂട്ടുന്നു

ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണം ശക്തമായതോടെ ലെബനനിലെ ആശുപത്രികൾ അടച്ച് പൂട്ടുന്നു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചുതെക്കൻ ലെബനനിലെ ഒരു ആശുപത്രിയുടെ ഗേറ്റിന് പുറത്ത്...

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ല, ബുക്കിംഗില്ലാതെ തീർത്ഥാടകർ എത്തിയാൽ പരിശോധന: വി എന്‍ വാസവന്‍

കോട്ടയം: ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ദേവസ്വം  മന്ത്രി വി എൻ വാസവൻ രംഗത്ത്. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കും. നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം...

ജിയോയ്ക്ക് മുട്ടന്‍ പണി, ബിഎസ്എന്‍എല്ലിലേക്ക് ഒഴുക്ക്‌ തുടരുന്നു; ഓഗസ്റ്റിലെ കണക്കും ഞെട്ടിയ്ക്കുന്നത്‌

ഹൈദരാബാദ്: സ്വകാര്യ ടെലികോം സേവനദാതാക്കള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക് തുടരുന്നു. 2024 ഓഗസ്റ്റ് മാസത്തില്‍ ഒരു ലക്ഷത്തിലേറെ പുതിയ മൊബൈല്‍ ഉപഭോക്താക്കളെയാണ് ഹൈദരാബാദ് സര്‍ക്കിളില്‍...

വാട്‌സ്ആപ്പില്‍ മൂന്ന് ‘ഡോട്ട്’ മാര്‍ക്കുകള്‍;പുതിയ ഫീച്ചര്‍ ഇങ്ങനെ

കൊച്ചി: വാട്‌സ്ആപ്പ് അടുത്ത അപ്ഡേറ്റിന്‍റെ പണിപ്പുരയില്‍. റീഡിസൈന്‍ ചെയ്‌ത ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററാണ് വാട്‌സ്ആപ്പിലേക്ക് അടുത്തതായി മെറ്റ കൊണ്ടുവരുന്നത് എന്ന് വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ചാറ്റുകളൊന്നും നഷ്ടപ്പെടാതെ തുടര്‍ച്ചയായി മെസേജുകള്‍ സ്വീകരിക്കാനും മറുപടി...

ഒമാന്‍ തീരത്ത് ഭൂചലനം

മസ്കറ്റ്: അറബിക്കടലില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ഒമാൻ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.  കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകിട്ട്...

Popular this week