24.5 C
Kottayam
Sunday, October 6, 2024

ജസ്‌ല മാടശ്ശേരി എന്ന വന്മരം വീണു; അല്ലയോ പെണ്ണെ നിനക്ക് സ്വർഗത്തിൽ പോകണ്ടേ, ചോദ്യത്തിന് കിടിലൻ മറുപടിയുമായി പെൺകുട്ടി

Must read

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഉണ്ട്, അല്ലയോ പെണ്ണെ നിനക്ക് സ്വർഗത്തിൽ പോകണ്ടേ എന്ന ചോദ്യത്തിന് കിടിലൻ മറുപടിയുമായി പ്രത്യക്ഷപ്പെടുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ. നിരവധി പേരാണ് ഇതിനോടകം തന്നെ ആ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുള്ളത്.

തന്റെ റീൽസ് വീഡിയോ എടുത്ത് അതിൽ മതം കലർത്തുകയും, അതിന് താഴെ വന്ന് മതം പഠിപ്പിക്കുകയും ചെയ്തവർക്കെതിരെ ശക്തമായി പ്രതികരിക്കുന്ന മൂന്ന് മിനുട്ട് ദൈർഘ്യമുള്ള വീഡിയോ ആണ് പെൺകുട്ടിയുടേത്.

‘എടാ ബലാലെ, നിനക്കൊരു പ്രൊഫൈൽ ഫോട്ടോ പോലും ഇല്ലാതെയാണ് നീ നിന്റെ പ്രൊഫൈലിൽ എന്റെ വീഡിയോ ഇട്ടിരിക്കുന്നത്. എന്നോട് സ്വർഗ്ഗത്തിൽ പോകണ്ടേ എന്ന് ചോദിക്കാൻ നിനക്കിപ്പോ അവിടേക്ക് ആളെ കയറ്റി അയക്കുന്നതാണോ ജോലി’ എന്ന് പെൺകുട്ടി വിഡിയോയിൽ ചോദിക്കുന്നു.

‘ഇനിയും ഞാനും റീൽസ് ചെയ്യും, ഇനിയും ഞാൻ ഡാൻസ് കളിക്കും എന്റെ വീട്ടിലെ ഉപ്പാക്കോ ഉമ്മാക്കോ, എനിക്ക് മഹർ തന്ന ഭർത്താവിനോ ഇല്ലാത്ത വിഷമമോ നിങ്ങൾക്കാർക്കും വേണ്ട. അല്ലയോ പെണ്ണെ സ്വർഗ്ഗത്തിൽ പോകണ്ടേ എന്ന് ചോദിച്ച പല ഉസ്താദുമാരും പീഡനക്കേസിലെ പ്രതികളാണ്’ എന്നും വിഡിയോയിൽ പറയുന്നു.

https://www.facebook.com/nasarmazhavillu/videos/855441042027968/

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

Popular this week