ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല നാളെ മുതല്‍ തുറക്കും. ഘട്ടം ഘട്ടമായാവും ക്ലാസുകള്‍ തുറക്കുക. ഈ വര്‍ഷാവസാനത്തില്‍ പ്രബന്ധം സമര്‍പ്പിക്കേണ്ട പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകളാണ് ആദ്യം തുറക്കുക. വിദ്യാര്‍ത്ഥികള്‍ കുറഞ്ഞത് 72 മണിക്കൂര്‍ മുന്‍പ് ടെസ്റ്റ് ചെയ്ത കൊവിഡ് ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.
ക്യാമ്പസിലെ ഡോക്ടര്‍ ബിആര്‍ അംബേദ്കര്‍ ലൈബ്രറിയും തുറക്കും. ലൈബ്രറി സാനിറ്റൈസ് ചെയ്ത് ഉള്ളിലെ ഇരിപ്പിട ക്രമീകരണം 50 ശതമാനം ആക്കിയിട്ടുണ്ട്. കണ്ടയിന്മെന്റ് സോണില്‍ താമസിക്കുന്ന അധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ ക്യാമ്പസില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. മാസ്ക് നിര്‍ബന്ധമാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News