CrimeNationalNews

ഭാര്യ മുട്ടക്കറി ഉണ്ടാക്കി നല്‍കിയില്ല; മദ്യലഹരിയില്‍ പിതാവ് മൂന്നുവയസുള്ള കുഞ്ഞിനെ മര്‍ദ്ദിച്ച് കൊന്നു

ബുലന്ദ്ഷഹര്‍: ഭാര്യ മുട്ടക്കറി ഉണ്ടാക്കി നല്‍കാത്തതില്‍ പ്രകോപിതനായ മദ്യപാനിയായ പിതാവ് മൂന്നു വയസുകാരനായ മകനെ മര്‍ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.

മദ്യലഹരിയില്‍ വീട്ടിലെത്തിയ നഗ്ല ഗ്രാമവാസിയായ സുഭാഷ് ബഞ്ചാര എന്നയാള്‍ മുട്ടക്കറി ഉണ്ടാക്കി നല്‍കണമെന്ന് ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ഭാര്യ വിസമ്മതിച്ചു. ഇതില്‍ കലിപൂണ്ട സുഭാഷ് ഭാര്യയെയും കുഞ്ഞിനെയും മര്‍ദിച്ചു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഖുര്‍ജ മേഖലയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുട്ടി മരിച്ചു. സംഭവത്തിനു ശേഷം മുങ്ങിയ സുഭാഷിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 304 വകുപ്പ് പ്രകാരമുള്ള കേസാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button