31.3 C
Kottayam
Saturday, September 28, 2024

രാജ്യത്ത് കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; കണക്കുകള്‍ ഇങ്ങനെ

Must read

ന്യൂഡല്‍ഹി: രാജ്യത്ത് കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കുറയുന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍. ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നി സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധന മാത്രമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കൊവിഡുമായി ബന്ധപ്പെട്ട് മാര്‍ച്ച് 9 വരെയുളള കണക്കുകള്‍ വിശകലനം ചെയ്തുളള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരെ അടിസ്ഥാനമാക്കിയാണ് കണക്ക്. രോഗമുക്തി നേടിയവരുടെയും കൊവിഡ് ബാധിച്ച് മരിച്ചവരുടെയും ഡേറ്റ വിശകലനത്തിന് പരിഗണിച്ചിട്ടില്ല.

ബീഹാര്‍, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, കേരളം, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഉത്തരാഖണ്ഡ്, മേഘാലയ, പുതുച്ചേരി, മിസോറാം, ദാദ്ര ആന്റ് നഗര്‍ ഹവേലി, ലഡാക്ക് എന്നിവിടങ്ങളിലാണ് കൊവിഡ് കേസുകള്‍ കുറയുന്നത്. ഏറ്റവുമധികം കൊറോണ ബാധിതര്‍ ഉളള സംസ്ഥാനങ്ങളില്‍ മുന്‍നിരയില്‍ ഉളള മധ്യപ്രദേശില്‍ മെയ് നാലുമുതല്‍ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

മെയ് നാലിന് 1979 പേരാണ് ചികിത്സ തേടി മധ്യപ്രദേശിലെ വിവിധ ആശുപത്രികളില്‍ കഴിഞ്ഞിരുന്നത്. മെയ് ഒന്‍പതിന് ഇത് 1761 ആയി കുറഞ്ഞു. മറ്റൊരു പ്രമുഖ സംസ്ഥാനമായ രാജസ്ഥാനിലും മെയ് എട്ടിന് ശേഷം കോവിഡ് കേസുകള്‍ കുറയുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം 14 സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ത്രിപുര, തമിഴ്നാട്, അസം, ഛണ്ഡീഗഡ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളിലാണ് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത്. മെയ് നാലിന് ശേഷം ഉത്തര്‍പ്രദേശില്‍ കോവിഡ് കേസുകളില്‍ ചെറിയ കുറവ് സംഭവിച്ചെങ്കിലും മെയ് ഒന്‍പതിന് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നതാണ് ദൃശ്യമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ, കൊലപ്പെടുത്തിയത് വ്യോമാക്രമണത്തിലെന്ന് സൈന്യം

ടെൽ അവീവ് : ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തിൽ തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ അവകാശവാദം. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്. 3 പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള...

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

Popular this week