25.5 C
Kottayam
Sunday, September 29, 2024

സർക്കാർ രൂപീകരണ ചർച്ചകൾക്കായി താലിബാൻ നേതാവ് മുല്ലാ അബ്ദുൽ ഗനി ബറാദർ കാബൂളിൽ എത്തി,സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് അമേരിക്ക

Must read

വാഷിം​ഗ്ടൺ: കാബൂൾ വിമാനത്താവള പരിസരത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് അമേരിക്ക. അമേരിക്കൻ പൗരന്മാർ ഒറ്റയ്ക്ക് സഞ്ചരിച്ചു വിമാനത്താവളത്തിൽ എത്താൻ ശ്രമിക്കരുതെന്ന് യു എസ് എംബസി മുന്നറിയിപ്പ് നൽകി. ആയിരക്കണക്കിന് അഫ്ഗാൻകാർ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടി നിൽക്കുകയാണ്.

സർക്കാർ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം നൽകാനായി താലിബാൻ നേതാവ് മുല്ലാ അബ്ദുൽ ഗനി ബറാദർ കാബൂളിൽ എത്തി. വിവിധ കക്ഷി നേതാക്കളുമായും മുൻ ഭരണത്തലവൻമാരുമായും ചർച്ച നടത്തുമെന്ന് താലിബാൻ പറയുന്നു.

താലിബാൻ പ്രതികാര നടപടികളിലേക്ക് കടക്കുന്നു എന്ന യുഎൻ രഹസ്യാന്വോഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ മറ്റു രാജ്യങ്ങൾ പൗരന്മാരെ അഫ്ഗാനിൽ നിന്നും ഒഴിപ്പിക്കുന്നത്
വേഗത്തിലാക്കി.താലിബാൻ വഴി തടയുന്നതിനാൽ പലർക്കും കാബൂളിൽ എത്താനായിട്ടില്ല. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണ് നിലവിൽ നടക്കുന്നതെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറ‍‍ഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് അഭയം നല്‍കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് വ്യോമമാര്‍ഗം വഴിയുള്ള രക്ഷാദൗത്യം അമേരിക്ക പുനരാരംഭിച്ചു. യൂറോപ്പിലെയും മിഡില്‍ ഈസ്റ്റിലെയും പന്ത്രണ്ട് രാജ്യങ്ങളാണ് അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് താത്കാലിക അഭയം നല്‍കാമെന്ന് അറിയിച്ചത്. അതേസമയം, ദൗത്യം തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസി‍ഡന്റ് ജോ ബൈഡന്‍ താലിബാന് മുന്നറിയിപ്പ് നല്‍കി.

5,000 പേര്‍ക്ക് പത്തുദിവസത്തേക്ക് താത്കാലിക അഭയം നല്‍കുമെന്ന് യു.എ.ഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അടുത്തദിവസങ്ങളിലായി കാബൂളില്‍ നിന്നും യു.എസ് വിമാനത്തില്‍ ആളുകളെ യു.എ.ഇയില്‍ എത്തിക്കും. അമേരിക്കയുടെ അഭ്യര്‍ഥനപ്രകാരമാണ് ജര്‍മനിയും ഇറ്റലിയും യു.കെയും അടക്കമുള്ള രാജ്യങ്ങള്‍ ദൗത്യവുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. ഖത്തറിലെ യു.എസ് വ്യോമത്താവളം ആളുകളെക്കൊണ്ട് നിറഞ്ഞതിനെ തുടര്‍ന്ന് ആറുമണിക്കൂറോളം രക്ഷാദൗത്യം നിര്‍ത്തിവച്ചിരുന്നു.

അതേസമയം, ദൗത്യം തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസി‍ഡന്റ് ജോ ബൈഡന്‍ താലിബാന് മുന്നറിയിപ്പ് നല്‍കി. അഫ്ഗാന്‍ രക്ഷാദൗത്യം ചരിത്രത്തിലെ തന്നെ ഏറ്റവും ദുഷ്കരമായ ഒന്നാണ്. മുഴുവന്‍ അമേരിക്കക്കാരെയും സൈന്യത്തെ സഹായിച്ച അഫ്ഗാന്‍ പൗരന്‍മാരെയും പുറത്തെത്തിക്കുമെന്നും ബൈഡന്‍ പറഞ്ഞു. ഇതിനിടെ താലിബാന്റെ വിവിധ ഭാഷകളിലുള്ള ഔദ്യോഗിക വെബ്സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ നിന്നും അപ്രത്യക്ഷമായി. സൈറ്റുകള്‍ ഹാക്ക് ചെയ്തതാണോ അതോ സാങ്കേതിക തകരാറാണോ എന്ന് വ്യക്തമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചിന്നക്കനാലിൽ വീണ്ടും ആക്രമണവുമായി ചക്കക്കൊമ്പൻ; വീട് തകർത്തു

ഇടുക്കി: ചിന്നക്കനാലിൽ 301 ന് സമീപം വീട് തകർത്ത് ചക്കക്കൊമ്പൻ. 301ലെ ഐസക് വർഗീസിൻ്റെ വീടാണ് ഇന്നലെ രാത്രിയിൽ ചക്കക്കൊമ്പൻ തകർത്തത്. ആനയിറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ് ഐസക്കും ഭാര്യയും സമീപത്തെ വീട്ടിലേക്ക് മാറിയിരുന്നു. വീടിന്റെ...

മഴ മുന്നറിയിപ്പ്, ഇന്ന് 7 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരള-...

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

Popular this week