മലപ്പുറം:നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് എംഎൽഎ അപ്രത്യക്ഷനായ വാർത്ത വന്നതിന് പിന്നാലെ പ്രതികരണവുമായി പി.വി അന്‍വർ. ഫേയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് അന്‍വര്‍ രൂക്ഷമായി പ്രതികരിച്ചത്. ഇതിലും വലിയ കഥകൾ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു. എനിക്ക് നല്ല വിസിബിലിറ്റിയും എൻട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തിൽ തൊടാൻ പോലും കഴിഞ്ഞിട്ടില്ലെന്ന് പി.വി അന്‍വര്‍ പറയുന്നു.
ആര്യാടന്‍റെ വീടിന്‍റെ പിന്നാമ്പുറത്ത് നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്ക്കോണമെന്നും അതിനപ്പുറം ഒരു ചുക്കും നിലമ്പൂരിൽ കാട്ടാൻ കഴിയില്ലെന്നും അന്‍വര്‍ വിമർശിച്ചു. നിലമ്പൂർ മണ്ഡലത്തിൽ നിന്ന് മുങ്ങിയത് താനല്ല വാര്‍ത്ത കൊടുത്ത റിപ്പോര്‍ട്ടറുടെ തന്തയാണെന്നും പി.വി അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
നേരത്തെ പി.വി അന്‍വര്‍റിനെ കാണാനില്ലെന്ന പരാതിയുമായി മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തർ രംഗത്തെത്തിയത് വാർത്തയായിരുന്നു. മണ്ഡലത്തില്‍ നിന്നും അപ്രത്യക്ഷനായ അൻവറിനെ തിരികെ ചോദിച്ചു സിയെറ ലിയോണ്‍ പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പേജില്‍ ‘പൊങ്കാല’യുമായി എത്തിയിരിരുന്നു യു.ഡി.എഫ് പ്രവർത്തകർ.ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കയിലെ സിയെറ ലിയോണിലാണ് പി.വി അന്‍വര്‍ നിലവിലുള്ളത്.
ഞങ്ങളെ അമ്ബൂക്കാനെ വിട്ട് തരൂ’, ‘ഞങ്ങളെ അന്‍വര്‍ക്കാനെ വിട്ടു തരൂ, Where’s our PV anvar’, ‘അമ്ബര്‍ക്കാനെ തിരികെ കയറ്റി വിടൂ..’ തുടങ്ങി മലയാളത്തിലും ഇംഗ്ളീഷിലുമുള്ള പരിഹാസ കമന്‍റുകളാണ് സിയെറ ലിയോണ്‍ പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് നിറയെ. ഇംഗ്ലീഷില്‍ അടക്കം എഴുതിയ കമന്‍റുകള്‍ക്ക് പിന്നില്‍ യു.ഡി.എഫ് സൈബര്‍ പ്രവര്‍ത്തകരാണ്. പി.വി അന്‍വര്‍ എം.എല്‍.എയുടെ പഴയ വിവാദ പരാമര്‍ശമായ ‘ജപ്പാനില്‍ മഴ പെയ്യുന്നത് കേരളത്തിലെ കാര്‍മേഘം കൊണ്ട്’ എന്നിങ്ങനെയുള്ള കാര്യങ്ങളും കമന്റുകളിൽ നിറയുന്നുണ്ട്.
ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കയിലുള്ള പി.വി അന്‍വര്‍ കോവിഡ് സാഹചര്യം നില നില്‍ക്കുന്നതിനാല്‍ ഉടനെയൊന്നും മണ്ഡലത്തില്‍ തിരിച്ചെത്തില്ലെന്നാണ് ലഭിക്കുന്ന വിവരം. നിയമസഭാ സമ്മേളനത്തിലടക്കം പങ്കെടുക്കാത്ത പി.വി അന്‍വര്‍ തിരികെ എത്തണമെന്നാണ് വിമർശകരുടെ ആവശ്യം.