EntertainmentNews

അത് എന്റെ പേജല്ല; ഫേസ്ബുക്ക് പേജിനെ കുറിച്ച് മുന്നറിയിപ്പുമായി നടി ഭാവന

സമൂഹമാധ്യമങ്ങളില്‍ താരങ്ങളുടെ പേജില്‍ വ്യാജ അക്കൗണ്ടുകള്‍ രൂപപ്പെടുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. പലരും ഇതിന്റെ ഭാഗമായി പുലിവാലു പിടിക്കുകയും ചെയ്യാറുണ്ട്. അതില്‍ തന്നെ നടിമാരാണ് ഏറെയും. ഇപ്പോഴിതാ തന്റെ പേരില്‍ ഫെയ്സ്ബുക്കില്‍ സജീവമായിരിക്കുന്ന പേജിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് നടി ഭാവന. തനിക്ക് സ്വന്തമായി ഫെയ്സ്ബുക്ക് പേജില്ലെന്നും തന്റെ പേരില്‍ മറ്റാരോ ആണ് അത് ഉപയോഗിക്കുന്നതെന്നും ഭാവന പറഞ്ഞു.

ഫേക്ക് അക്കൗണ്ട് എല്ലാവരും ദയവ് ചെയ്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് താരത്തിന്റെ ആവശ്യം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഭാവന ഇതിനെക്കുറിച്ച് പറഞ്ഞത്. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ഭാവന മലയാളത്തില്‍ അവസാനമായി അഭിനയിച്ച സിനിമ. വിവാഹത്തിന് ശേഷം ബംഗളൂരുവിലാണ് ഭാവന ഇപ്പോള്‍ താമസം.

ഏറെ വിവാദങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കുമൊടുവില്‍ 2018 ജനുവരിയില്‍ കന്നഡ നിര്‍മ്മാതാവ് നവീന്‍ ഭാവനയെ വിവാഹം ചെയ്തു. പ്രണയവിവാഹമായിരുന്നു ഇവരുടേത്. പിന്നീട് അഭിനയജീവിതത്തോട് തല്‍ക്കാലത്തേക്ക് വിട പറഞ്ഞു. കുറച്ചുനാളുകള്‍ക്ക് ശേഷം അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തി. തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്ക് 99ലൂടെ ഗണേഷിന്റെ നായികയായിട്ടായിരുന്നു ഭാവനയുടെ തിരിച്ചുവരവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button