29.1 C
Kottayam
Saturday, May 4, 2024

ഓടുന്ന കാറിന് തീപിടിച്ചു,വഹനമോടിച്ച വീട്ടമ്മ പുറത്തിറങ്ങിയിട്ടും തീപിടിച്ച കാര്‍ തനിയെ ഓടി,ഒഴിവായത് വന്‍ അപകടം

Must read

 

കോട്ടയം : മുണ്ടക്കയത്ത് ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കൂട്ടിക്കല്‍ സ്വ ദേശിനിയായ വീട്ടമ്മ ഓടിച്ചു കൊണ്ട് വന്ന മാരുതി 800 വാഹനത്തിനാണു തീ പിടിച്ചത്. വേലനിലം സെന്റ്‌മേരീസ് പള്ളിക്ക് സമീപം തിങ്കളാഴ്ച്ചയായിരുന്നു സംഭവം. മുണ്ടക്കയത്ത് നിന്നും കൂട്ടിക്കലിലേക്കുള്ള യാത്രയ്ക്കിടയില്‍ കാറില്‍ നിന്നും പുക വരുന്നത് ശ്രദ്ധയില്‍പെട്ട വീട്ടമ്മ വാഹനത്തില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു.വണ്ടി നിര്‍ത്തി പുറത്തിറങ്ങിയിട്ടും. തനിയെ തീ പടര്‍ന്ന കാര്‍ അര കിലോമീറ്ററോളം മുന്നോട്ട് നീങ്ങി.തുടര്‍ന്ന് സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.കാറിന്റെ മുന്‍വശം പൂര്‍ണമായും കത്തി നശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week