24.5 C
Kottayam
Sunday, October 6, 2024

വാതില്‍ തുറന്ന ഉടനെ വായിലേക്ക് റബ്ബര്‍ പന്ത് തിരുകി കയറ്റി; കൊച്ചിയില്‍ തനിച്ച് താമസിക്കുന്ന മധ്യവയസ്‌കയെ പീഡിപ്പിക്കാന്‍ ശ്രമം

Must read

കിഴക്കമ്പലം: ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്‌കയെ വീടിനുള്ളില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം. ഞായറാഴ്ച പുലര്‍ച്ചെ നാലോടെ പട്ടിമറ്റം കുമ്മനോട് പൊത്താംകുഴിമലയ്ക്ക് സമീപമാണ് അതിക്രമം. കൂലിപ്പണിക്കാരിയായ മധ്യവയസ്‌ക മകളുടെ വീടിനോടു ചേര്‍ന്ന് വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് താമസം. മഴക്കോട്ടിട്ട് മുഖം മറച്ചയാള്‍ പുലര്‍ച്ചെ വീടിന്റെ പിന്നിലുള്ള വാതിലില്‍ മുട്ടി വിളിക്കുകയായിരുന്നുവെന്ന് സ്ത്രീ മൊഴി നല്‍കി.

വാതില്‍ തുറന്ന ഉടന്‍ പ്രതി യുവതിയുടെ വായില്‍ റബ്ബര്‍ പന്ത് തിരുകി കീഴ്പ്പെടുത്തുകയായിരുന്നു. ബഹളം വെച്ചങ്കിലും കനത്ത മഴയായിരുന്നതിനാല്‍ സമീപത്ത് താമസിക്കുന്ന മകളും കുടുംബവും കേട്ടില്ല. കുതറി മാറി മകളുടെ വീട്ടിലേക്കോടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ അക്രമി ഓടി മറയുകയും ചെയ്തു.

ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ ഇവരുടെ മുഖം ഭിത്തിയിലിടിച്ച് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കുന്നത്തുനാട് പോലീസ് ഇവരെ പോലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രധാന റോഡില്‍ നിന്ന് ഒരു കിലോമീറ്ററോളം ഉള്ളിലാണ് ഇവരുടെ വീട്. വീടിനെക്കുറിച്ചും ആളെക്കുറിച്ചും കൃത്യമായി അറിയാവുന്ന ആളാണ് അക്രമിയെന്നാണ് പോലീസിന്റെ നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

Popular this week