31.7 C
Kottayam
Saturday, May 18, 2024

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി പോലീസുകാരന് പരിക്ക്

Must read

നാഗ്പുര്‍: മഹാരാഷ്ട്രയില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി പോലീസ് കോണ്‍സ്റ്റബിളിന് പരിക്ക്. നാഗ്പുരിലെ ബെല്‍ത്തറോഡിലാണ് സംഭവം. ശേഷ്‌കുമാര്‍ ഇംഗ്ലി എന്ന പോലീസുകാരന്റെ തോക്കിന് പ്രശ്നമുണ്ടായിരുന്നു.

വെങ്കട്ട് ഗന്താലെ എന്ന സഹപ്രവര്‍ത്തകന്‍ ഇത് പരിശോധിച്ചുകൊണ്ടിരുന്നപ്പോഴാണ് ശേഷ്‌കുമാറിന് വെടിയേറ്റത്. അദ്ദേഹത്തിന്റെ കാലിനാണ് വെടിയേറ്റത്. ശേഷ്‌കുമാറിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week