ഭോപ്പാല്‍: പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകനുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത ക്ലബ് ഹൗസ് ചര്‍ച്ച മനഃപൂര്‍വം ചിലര്‍ ചോര്‍ത്തിയെന്നാരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ദിഗ്വിജയ് സിംഗ് സൈബര്‍ പോലീസില്‍ പരാതി നല്കി.
കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജമ്മു കാഷ്മീരിനു പ്രത്യേക ഭരണഘടനാ പദവി നല്കിയ 370-ാം അനുച്ഛേദം റദ്ദാക്കിയതു പുനഃപരിശോധിക്കുമെന്നായിരുന്നു മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രികൂടിയായ ദിഗ്വിജയ് സിംഗ് ചര്‍ച്ചയ് ക്കിടെ പറഞ്ഞത്.
തന്റെ പ്രസ്താവന എഡിറ്റ് ചെയ്തു വികലമാക്കി മനഃപൂര്‍വം അവഹേളിച്ചുവെന്നാണ് പരാതി. തനിക്കെതിരേയുള്ള പോസ്റ്റ് ഷെയര്‍ ചെയ്തവരെയും ട്വീറ്റ് ചെയ്തവരെയും പ്രതികളാക്കി കേസെടുക്കണമെന്നാണു പരാതിയിലെ ആവശ്യം.