25.1 C
Kottayam
Sunday, November 24, 2024

വനിത കമീഷന്‍ അധ്യക്ഷ പദവിയിലേക്ക് എന്നെ പരിഗണിക്കണം; സന്തോഷ് പണ്ഡിറ്റ്

Must read

കോഴിക്കോട്: കേരള വനിത കമ്മീഷനില്‍ അധ്യക്ഷന്റെ ഒഴിവു ഉണ്ടെങ്കില്‍ തന്നെ പരിഗണിക്കണമെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. വനിത കമ്മീഷന്‍ അധ്യക്ഷ എന്ന പോസ്റ്റ് എന്നും സ്ത്രീകള്‍ക്കു മാത്രമേ കൊടുക്കൂ എന്ന് വാശി പിടിക്കരുത്, കഴിവുള്ള യുവാക്കളെയും പരിഗണിക്കാവുന്നതാണ് എന്ന പോസ്റ്റാണ് സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ചിരിക്കുന്നത്. ബയോഡാറ്റയടക്കമാണ് ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്:

കേരള വനിതാ കമ്മീഷനില്‍ അദ്ധ്യക്ഷന്റെ ഒഴിവു ഉണ്ടെങ്കില്‍ എന്നെ പരിഗണിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. (ഈ പോസ്റ്റ് എന്നും സ്ത്രീകള്‍ക്കു മാത്രമേ കൊടുക്കൂ എന്ന് വാശി പിടിക്കരുത്. എന്നെപോലെ നല്ല കഴിവുള്ള യുവാക്കളെയും പരിഗണിക്കാവുന്നതാണ്)

ബയോഡേറ്റ

പേര് : സന്തോഷ് പണ്ഡിറ്റ്

DOB: 8-4-1983

വയസ് : 38 (കാഴ്ചയില്‍ 18)

നീളം : 165 cm (കാഴ്ചയില്‍ എട്ടടി)

തൂക്കം :- 57Kg (തലയ്ക്കു മാത്രം 56 Kg, മറ്റു എല്ലാ ഭാഗങ്ങള്‍ക്കും 1Kg)

സ്വഭാവം : പുറമെ ഒരു ‘പഞ്ചാര’ ആയി തോന്നും എങ്കിലും യഥാര്‍ഥത്തില്‍ rough and tough.
സൗന്ദര്യം : കാണുവാന്‍ വലിയ ലുക്ക് ഇല്ലെങ്കിലും നാല് മണിക്കൂര്‍ കഷ്ടപ്പെട്ട് (മേക്കപ്പ് ഇട്ടു) പുറത്തിറങ്ങിയാല്‍ ഏതു പെണ്ണും നോക്കും .

പ്രതീക്ഷിക്കുന്ന ശമ്ബളം : 1,00,001.. മാത്രം

Blood Group :- B+ (സ്വഭാവവും ‘Be positive’ ആണ് )

Marital Status :- നിലവില്‍ സിംഗിള്‍ ആണ് .

ഇഷ്ടപ്പെട്ട ഭക്ഷണം :- ബദാം , ആപ്പിള്‍ , ഓട്സ് കഞ്ഞി , ഉണക്ക മുന്തിരി , കാരക്ക , അണ്ടി പരിപ്പ് , മാതള നാരങ്ങാ , കാരറ്റ് മറ്റെല്ലാ പഴങ്ങളും ..

പ്രവര്‍ത്തി പരിചയം : 1)ഇതുവരെ 85+ നായികമാരോടോപ്പോം ആടി , പാടി, നൃത്തം വെച്ച് അഭിനയിച്ചു . 10 സിനിമയില്‍ കാമറ ഒഴികെ എല്ലാ ജോലിയും ചെയ്തു ലോക റെക്കോര്‍ഡ് ഇട്ടു .400 ഓളം TV shows , 3 serials അഭിനയിച്ചു . ‘Malayalee House’ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തു . ഒരു പരിപാടിയില്‍ Anchor ആണ് .

2)സര്‍ക്കാര്‍ സര്‍വീസ് 10 വര്‍ഷത്തില്‍ അധികം ജോലി ചെയ്തു , പിന്നീട് രാജി വെച്ച് .

Qualifications : BA (English), MA (Hindi), Civil Engineering Diploma , Bachelor of Academic Law, Stenography, Type writing, PGDCA, Diploma in Astrology , Diploma in English ,Hindi Translation Course etc

അവാര്‍ഡ് :- പഠിക്കുമ്‌ബോള്‍ national merit scholarship , സിനിമയില്‍ വന്നതിനു ശേഷം ഏകലവ്യ അവാര്‍ഡ്, Best all rounder in Malayalam film industry Award, വനമിത്രാ സേവാ പുരസ്‌കാരം .

ഹോബി :- 1)Meditation

2)Cricket

3)Cinema

4)Travelling

5) പറയൂല (ഊഹിച്ചെടുത്തോ മക്കളെ )

അറിയാവുന്ന ഭാഷകള്‍ :- Malayalam, English, Hindi , basic knowledge in Tamil, Kannada, Sanscrit (വളരെ അത്യാവശ്യം വന്നാല്‍ നല്ല ഫസ്റ്റ് ക്ലാസ് തെറി ഭാഷയും പറയും )

email :- [email protected]

facebook:- Santhosh Pandit

കുടുംബം :- അച്ഛനും അമ്മയും കുറെ വര്ഷങ്ങള്ക്കു മുമ്‌ബേ മരിച്ചു . ഏക സഹോദരി married and settled.

മതം/ജാതി :- ഹിന്ദു /പണ്ഡിറ്റ്

രാഷ്ട്രീയം :- ‘പറയൂല’

Address :- ‘Sree Krishna Bhavan’, Narikuni, Kozhikode

ഞാന്‍ വനിതാ കമ്മീഷന്‍ chair person ആയാല്‍ കേരളത്തിലെ മൊത്തം സ്ത്രീകളുടെ പ്രശ്നവും ഒറ്റയടിക്ക് തീരുമെന്ന് ഉറപ്പു തരുന്നു . Oru Demonstration ..

പരാതിക്കാരി :- ‘ ഹലോ വനിത കമ്മീഷന്‍ .. പണ്ഡിറ്റ് ഏട്ടന്‍ അലെ ?’

പണ്ഡിറ്റ് .. ‘ആ. വേഗം പറഞ്ഞു തൊലക്ക് . എന്തോ വേണം?’

പരാതിക്കാരി . ‘എന്റെ പേര് ഡുണ്ടു മോള്‍ ?’

പണ്ഡിറ്റ് .. ‘അയ്യേ .. ഡുണ്ടു മോള്‍ ? ഇതൊക്കെ എന്ത് പേര് ? ആ പേരിട്ടവനെ തല്ലണം ..’

പരാതിക്കാരി ..’സര്‍ sir..ഞാന്‍ വിവാഹിതയാണ്.’

പണ്ഡിറ്റ് .’അയിന്? ഞാന്‍ എന്ത് വേണം ‘

പരാതിക്കാരി ..’സര്‍ ഭര്‍ത്താവ് എന്നെ ദിവസവും മദ്യപിച്ചു വന്നു തല്ലുന്നു . ഉടനെ കേരളത്തില്‍ മദ്യം നിരോധിക്കുവാന്‍ പറ്റുമോ ? പിന്നെ സ്ത്രീധനം കുറഞ്ഞെന്നും പറഞ്ഞു അമ്മായി അമ്മ ദിവസവും തെറി വിളിക്കുന്നു . ‘

പണ്ഡിറ്റ് . ‘Hum.. കേരളത്തിന്റ പ്രധാന വരുമാനം മദ്യമാണ് .. നിനക്ക് വേണ്ടി അതൊന്നും നിരോധിക്കുവാന്‍ പറ്റില്ല ..’

പരാതിക്കാരി .. ‘പക്ഷെ സര്‍.. ഞാനൊരു ആത്മഹത്യയുടെ വക്കിലാണ് ‘

പണ്ഡിറ്റ് .’ ഒരു പ്രശ്നവും ഇല്ല .. അനുഭവിച്ചോ.? എന്തിനാണ് നീ കല്യാണം കഴിച്ചത് ? നിന്നെ പോലെ ഉള്ളവര്‍ മരിക്കുന്നതാണ് നല്ലതു .. ഇനി മേലില്‍ ഇവിടേയ്ക്ക് വിളിക്കരുത് .ഈ നമ്ബര്‍ ആര്‍ക്കും കൊടുക്കരുത്. വല്ല പരാതിയും ഉണ്ടെങ്കില്‍ പോലീസ് സ്റ്റേഷനില്‍ ചെല്ലൂ . അതിനല്ലേ അവര്‍ അവിടെ ഇരിക്കുന്നത് .. ‘

ഇത്രയും കേട്ട് മടുത്ത ആ യുവതി ഇതിലും better തന്റെ ഭര്‍ത്താവും , അമ്മായി അമ്മയും ആണെന്ന് ജീവിതത്തില്‍ ആദ്യമായി തിരിച്ചറിയുന്നു . പിന്നീടുള്ള കാലം ‘എല്ലാം സഹിച്ചു ‘ ക്ഷമയോടെ ജീവിക്കുന്നു . അങ്ങനെ കേരളത്തിലെ ഗാര്‍ഹിക പീഡന കഥകള്‍ മൊത്തം അവസാനിക്കുന്നു . അതൊരു ഉഗ്രന്‍ ഐഡിയ അല്ലെ ?

(എന്റെ ബയോഡേറ്റ എന്റെ അറിവിലും തെളിവ് നോക്കിയാലും പൂര്‍ണമായും സത്യമാണെന്നു ഒരിക്കലും പറയില്ല . നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ വിശ്വസിക്കുക .)

പണ്ഡിറ്റിനെ വിളിക്കൂ ..

കേരളത്തിലെ യുവതികളെ രക്ഷിക്കൂ ..

By Santhosh Pandit (ഉരുക്കൊന്നും അല്ല, മഹാ പാവമാ )

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നിമിഷങ്ങളുടെ ആയുസ് ! ശ്രേയസിന്‍റെ റെക്കോർഡ് തകർന്നു, ഐപിഎല്ലിലെ റെക്കോർഡ് തുകക്ക് റിഷഭ് പന്തിനെ സ്വന്തമാക്കി ഈ ടീം

ജിദ്ദ: ഐപിഎല്ലിലെ റെക്കോര്‍ഡ് തുകയ്ക്ക് റിഷഭ് പന്തിനെ ടീമിലെത്തിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്.വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പോകുമെന്ന്...

യുപിയിൽ സംഘർഷം:3 പേർ മരിച്ചു;22 പേർക്ക് പരിക്ക്

ലഖ്നൗ: ഉത്തർ പ്രദേശിലെ സംബാലിലുണ്ടായ സംഘർഷത്തിൽ 3 പേർ മരിച്ചതായി റിപ്പോർട്ട്. കോടതി ഉത്തരവിനെ തുടർന്ന് ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താൻ എത്തിയ അഭിഭാഷക കമ്മീഷനും പൊലീസിനും നേരെ ഒരുകൂട്ടമാളുകൾ കല്ലെറിഞ്ഞതിനെ...

അദാനി പ്രതിസന്ധിയിലേക്ക്; ചോദ്യം ചെയ്യലിന് യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്‍ നോട്ടീസ്

മുംബൈ:ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്‍ നോട്ടീസയച്ചു.. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സൗരോർജ വൈദ്യതി കരാർ ലഭിക്കാൻ 2200 കോടി രൂപ...

അടുക്കളയിൽ ഓടിക്കളിച്ച് എലികൾ,കഴിക്കാൻ ഇഷ്ടമുള്ള ഭക്ഷണം; ദൃശ്യങ്ങൾക്ക് പിന്നാലെ ചാവക്കാട്ടെ ഹോട്ടൽ അടപ്പിച്ചു

തൃശൂര്‍: അടുക്കളയിൽ എലികളുടെ സാന്നിധ്യം കണ്ടെത്തിയ ഹോട്ടൽ നഗരസഭ അടപ്പിച്ചു. തൃശൂര്‍ ചാവക്കാട് നഗരസഭയിലെ കുന്നംകുളം റോഡിൽ പ്രവർത്തിക്കുന്ന ഓട്ടോഗ്രാഫ്  റെസ്റ്റോറന്‍റ് ആന്‍ഡ് കഫെ എന്ന സ്ഥാപനത്തിന്‍റെ അടുക്കളയിലെ ഭക്ഷണപദാർത്ഥങ്ങൾ എലികൾ ഭക്ഷിക്കുന്നതുമായി...

‘പരാജയം ഏറ്റെടുക്കാം, സന്ദീപ് വാര്യർ വന്നതുകൊണ്ടാണ് ജയിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറയട്ടെ: സി.കൃഷ്ണണകുമാർ

പാലക്കാട്: ഉപതിരഞ്ഞെടുപ്പിലെ പരാജയം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍. താന്‍ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിപ്രവര്‍ത്തകനാണെന്നും ഒഴിഞ്ഞുമാറാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ കാരണമാണ് പരാജയപ്പെട്ടതെന്ന് പാര്‍ട്ടി പറയുകയാണെങ്കില്‍ അത് ഏറ്റെടുക്കാന്‍ തയ്യാറാണ്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.