കൊച്ചി: സിനിമാ നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മലയാള സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്ത്. ചലച്ചിത്രപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതാണ് പുതിയ കരടെന്നും തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നും ഫെഫ്‌കെ ആവശ്യപ്പെട്ടു.
രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാനുള്ള നിയമത്തിന്റെ കരട് ബില്‍ തയാറാക്കി യതായി കഴിഞ്ഞ ദിവസമാണ് കേന്ദ്രം അറിയിച്ചത്. സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ക്ക് തടവ് ശിക്ഷയും പിഴയും നല്‍കുന്ന വിധത്തിലാണ് ബില്ല്. സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നത് കൂടിയാണ് ബില്ല്.