കണ്ണൂര്‍: തളിപ്പറമ്പില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് മതപഠനം നടത്തിയ മദ്രസാ അധ്യാപകന് എതിരെ കേസെടുത്തു. എ.പി ഇബ്രാഹിമിന് എതിരെയാണ് കേസെടുത്തത്.
കരിമ്പം സര് സയിദ് കോളജിലെ റോഡിലെ ഹിദായത്തുല്‍ ഇസ്ലാം മദ്രസയിലാണ് സംഭവം. പത്തോളം കുട്ടികളെ ക്ലാസിനായി എത്തിച്ചിരുന്നു. തളിപ്പറമ്പ് പോലീസ് എത്തി ക്ലാസ് നിര്‍ത്തിച്ച് കുട്ടികളെ തിരിച്ചയച്ചു. അധ്യാപകന് എതിരെ പകര്‍ച്ച വ്യാധി നിരോധന നിയമ പ്രകാരമാണ് കേസെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News